SANJEEVANAM പി. ടി. ബിനു

ഡോ. എ.വി. അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പിനു കീഴിലുള്ള ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം. ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം
വിദഗ്ധരായ ഡോക്ടർമാർ, രോഗനിർണയത്തിനും ചികിത്സയ്ക്കും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ, ആശുപത്രിയിൽ തന്നെ തയാറാക്കുന്ന ഔഷധങ്ങൾ, പരിസ്ഥിതി സൗഹാർദമായ അന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സഞ്ജീവനത്തിന്റെ സവിശേഷതകളാണ്
പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് സഞ്ജീവനം ലഭ്യമാക്കുന്നത്. സ്വാസ്ഥ്യ ചികിത്സ, രോഗശമന ചികിത്സ, ആരോഗ്യ പരിരക്ഷാ ചികിത്സ
വ്യക്തി അധിഷ്ഠിത പരിചരണമാണ് സഞ്ജീവനം നൽകുന്നത്. സ്വദേശത്തു നിന്നു മാത്രമല്ല, വിവിധ വിദേശരാജ്യങ്ങളിൽ നിന്നും സഞ്ജീവനത്തിൽ ചികിത്സയ്ക്കും സ്വാസ്ഥ്യസംരക്ഷണത്തിനുമായി ആളുകൾ എത്തുന്നു
കേരള ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ കരസ്ഥമാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ആയുർവേദ ആശുപത്രിയാണ് ഡോ. എ.വി. അനൂപ് നേതൃത്വം നൽകുന്ന എ.വി.എ ഗ്രൂപ്പിനു കീഴിൽ കൊച്ചി കാക്കനാട്-പള്ളിക്കരയിൽ സ്ഥിതി ചെയ്യുന്ന സഞ്ജീവനം. ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആയുർവേദ ആശുപത്രികൾക്കു ലഭിക്കുന്ന സംസ്ഥാനത്തെ ഉയർന്ന അംഗീകാരമാണ് ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ.
ആയുർവേദ ചികിത്സയിൽ സഞ്ജീവനത്തിനു മാത്രം അവകാശപ്പെടാവുന്ന നിരവധി സവിശേഷതകളുണ്ട്. വിദഗ്ധരായ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, രോഗനിർണയത്തിനും ചികിത്സാരീതിക്കും ഉന്നത നിലവാരമുള്ള ചികിത്സാസംവിധാനങ്ങൾ, ചികിത്സയ്ക്കെത്തുന്നവർക്ക് ആശുപത്രിയിൽ തന്നെ തയാറാക്കുന്ന ഔഷധങ്ങൾ, ആരും ആഗ്രഹിക്കുന്ന പരിസ്ഥിതി സൗഹാർദമായ അന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സഞ്ജീവനത്തിന്റെ സവിശേഷതകളാണ്. പാരമ്പര്യരീതികളായ നാചുറോപ്പതി, യോഗ എന്നിവയും ഫിസിയോ തെറാപ്പി, മോഡേൺ ഡയഗ്നോസിസ് എന്നിവയും സഞ്ജീവനത്തിന്റെ സവിശേഷതകളാണ്.
ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയ ഫിറ്റ്നസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഇ-ലൈബ്രറി, മിനി സിനിമാ തിയേറ്റർ, യോഗ സെന്റർ, റിക്രിയേഷൻ സെന്റർ, ഉയർന്ന നിലവാരമുള്ള മുറികൾ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ റസ്റ്ററന്റുകൾ തുടങ്ങിയവയെല്ലാം സഞ്ജീവനത്തിന്റെ സമാനതകളില്ലാത്ത നേട്ടങ്ങളാണ്.
ആരോഗ്യരംഗത്ത് 16 വർഷം പിന്നിടുന്നു
……………………………
അരോഗ്യരംഗത്ത് 16 വർഷം പിന്നിടുകയാണ് സഞ്ജീവനം. 2004-ൽ ആണ് സഞ്ജീവനം ആരംഭിക്കുന്നത്. ആരോഗ്യരംഗത്ത്, ആയുർവേദ ചികിത്സാസമ്പ്രദായവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എ.വി.എ ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഡോ. എ.വി. അനൂപിന്റെ കീഴിൽ സഞ്ജീവനത്തിന് ആരംഭം കുറിക്കുന്നത്. ആരംഭഘട്ടത്തിൽത്തന്നെ സഞ്ജീവനം പാരമ്പര്യ-ആധുനിക രീതികളെ കോർത്തിണക്കുന്ന എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. അറബിക്കടലിന്റെ റാണി എന്നു വിളിപ്പേരുള്ള, കേരളത്തിന്റെ വാണിജ്യതലസ്ഥാനത്ത് തുടക്കമിട്ട സഞ്ജീവനത്തിന്റെ പ്രശസ്തി ഇന്ന് ആയുർവേദ ചികിത്സാരംഗത്ത് രാജ്യത്തിന്നകത്തു മാത്രമല്ല, വിദേശത്തും എത്തിയിരിക്കുന്നു. വർഷങ്ങളായി സ്വദേശത്തു നിന്നും വിദേശത്തു നിന്നും വരുന്ന അതിഥികൾക്ക് മികച്ച അഭിപ്രായമാണ് ഈ ആരോഗ്യാലയത്തെക്കുറിച്ചുള്ളത്.
സഞ്ജീവനത്തിന്റെ പ്രത്യേകതകൾ
………………………

ആയുർവേദത്തിന്റെ പാരമ്പര്യവഴികൾ ടി.ബി. രഘു ബാലകൃഷ്ണൻ വൈദ്യർ / എ.കെ. സന്തോഷ് ബാബു അരൂർ

ഇരിങ്ങാലക്കുടയിലെ ടി.എം. ബാലകൃഷ്ണൻ വൈദ്യർ മെമോറിയൽ ആയുർവേദ ചികിത്സാകേന്ദ്രം പ്രവർത്തനത്തിന്റെ അമ്പതു വർഷം പിന്നിടുന്നു
ഋഷീശ്വരന്മാർ എഴുതിവച്ച യോഗങ്ങൾക്കപ്പുറം രോഗിയെ പ്രത്യേകമായി മനസിലാക്കിയാണ് അയാൾക്കു വേണ്ട ചികിത്സ നിശ്ചയിക്കുന്നതെന്ന് രഘു ബാലകൃഷ്ണൻ വൈദ്യർ
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിന്നു ചികിത്സയ്ക്ക് പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. പാരമ്പര്യമായി സിദ്ധിച്ച ജ്ഞാനം രോഗികൾക്കു പ്രയോജനപ്പെടണമെന്നാണ് ആഗ്രഹം
ഇരിങ്ങാലക്കുട പടിയൂർ ഗ്രാമത്തിലെ ഏറെ പ്രശസ്തമായ പാരമ്പര്യ രോഗ ചികിത്സാകേന്ദ്രമാണ് ടി.എം. ബാലകൃഷ്ണൻ വൈദ്യർ മെമോറിയൽ ആയുർവേദ ചികിത്സാകേന്ദ്രം. അമ്പതു വർഷങ്ങൾക്കു മുമ്പ് ബാലകൃഷ്ണൻ വൈദ്യർ തുടങ്ങിയ ചികിത്സാലയത്തിന്റെ ഇന്നത്തെ അമരക്കാരൻ മകൻ രഘു ബാലകൃഷ്ണൻ വൈദ്യരാണ്. അച്ഛൻ പകർന്നു നൽകിയ അറിവ് മൂന്നാം തലമുറയിലെ കൊച്ചുമകൻ ആയുർവേദ ഡോക്ടറായ ഡോ. ദിൽജിത്തിൽ എത്തി നിൽക്കുന്നു. അച്ഛനും സഹോദരനും സഹായിയായി ബി.എ.എം.എസ് വിദ്യാർത്ഥിനിയായ മകൾ അശ്വിനിയും ഇവർക്കൊപ്പമുണ്ട്.
ഋഗ്, സാമം, യജുർ, അഥർവം എന്നിങ്ങനെ നാലു വേദങ്ങളുടെ സത്തയാണ് ആയൂർവേദം. ആയിരക്കണക്കിനു യോഗങ്ങൾ ആയൂർവേദത്തിലുണ്ട്. ഋഷീശ്വരന്മാർ എഴുതി വച്ചിട്ടുള്ള ഈ യോഗങ്ങൾക്കപ്പുറം രോഗിയെ പ്രത്യേകമായി മനസിലാക്കിയാണ് അയാൾക്കു വേണ്ട ചികിത്സ നിശ്ചയിക്കുന്നത്. അതാണു തന്റെ ചികിത്സാപ്രയോഗമെന്ന് വൈദ്യർ പറയുന്നു. മുപ്പത് വർഷക്കാലമായി ചികിത്സാരംഗത്തുണ്ട്. അച്ഛന്റെ കാലത്തു രോഗിയെ അന്വേഷിച്ചെത്തിയായിരുന്നു ചികിത്സ. അച്ഛന്റെ ചികിത്സ അനുഭവിച്ചറിഞ്ഞവർ വഴി പിന്നീടു രോഗികൾ അച്ഛനെ തേടിയെത്തിത്തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ 55-ാം വയസിൽ വീടിനോടു ചേർന്ന് വൈദ്യശാല ആരംഭിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിന്നു ചികിത്സയ്ക്ക് അന്നുമിന്നും പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. അവർ സ്നേഹപൂർവം നൽകുന്നതു വാങ്ങുന്നതാണു രീതി. പാരമ്പര്യമായി തനിക്കു സിദ്ധിച്ച കഴിവു രോഗികൾക്കു പ്രയോജനപ്പെടണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ- വൈദ്യർ പറയുന്നു.
മർമ ചികിത്സയാണ് ഇവിടെ പ്രധാനം. അഷ്ടാംഗഹൃദയത്തിൽ പരാമർശിച്ചിട്ടുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ നൽകുന്നുണ്ടെങ്കിലും പ്രധാനമായി വാതരോഗ ചികിത്സയും ഡിസ്ക് സംബന്ധമായ ചികിത്സയും നൽകിവരുന്നു. രോഗിയെ മൊത്തമായി വിലയിരുത്തി വാതം, പിത്തം, കഫം എന്നീ ത്രിദോഷ ചികിത്സയാണ് ഏറെ മുഖ്യം. ഉഴിച്ചിൽ ഒരു ചികിത്സാ സമ്പ്രദായമല്ലെന്നാണ് വൈദ്യരുടെ അഭിപ്രായം. ഉഴിച്ചിൽ കളരി അഭ്യാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു തന്നെ അത്തരം ചികിത്സകൾ ഇവിടെ നൽകുന്നില്ല. കഠിനമായ മെയ് വഴക്കത്തിനാണ് അവ കൂടുതൽ പ്രയോജനം നൽകുന്നതത്രേ. എന്നിരുന്നാലും രോഗിയുടെ അവസ്ഥ അനുസരിച്ച് അവയവ സ്ഥാനഭ്രംശം വരുന്ന ഇടങ്ങളിൽ പ്രയോഗിക്കാവുന്നതാണ്. അച്ഛൻ കളരി അഭ്യാസി ആയിരുന്നതിനാൽ താനും ഉഴിച്ചിലും പിഴിച്ചിലും ഹൃദിസ്ഥമാക്കിയിരുന്നു. ബേളൻ എന്ന ആയുർവേദ ആചാര്യൻ രചിച്ച ബേള സംഹിതയെന്ന ഗ്രന്ഥത്തിൽ അത്തരം ചികിത്സാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഈ ഗ്രന്ഥത്തിൽ രോഗത്തെ അഞ്ചായി ഭാഗിക്കുന്നു. വൈദ്യജ്ഞാനം, രോഗി, രോഗിയെ പരിചരിക്കുന്നയാൾ, ഔഷധം, പ്രകൃതി എന്നിങ്ങനെ. ജീവൻ നിലനിർത്തുന്നത് പ്രകൃതിയാണ്. ഞാൻ ചലിക്കുന്നില്ല; ചലിപ്പിക്കപ്പെടുകയാണെ ബോധം നമുക്കുണ്ടാകണം. ഇതാണ് ആയൂർവേദത്തിന്റെ മുഖ്യധാര. പഞ്ചഭൂതങ്ങളായ അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാൽ മനുഷ്യനിലെ ബോധത്തെ ചലിപ്പിക്കപ്പെടുന്നു. ബോധപൂർവമുള്ള ചലനമാണ് ജീവൻ അഥവാ പ്രാണൻ. ഇതിനെ ആസ്പദമാക്കിയാണ് ചികിത്സ. ബോധവും ശക്തിയുമാണ് ജീവന്റെ ഉത്പത്തിക്കു നിദാനം. ഇവ ഒരു ജഡ വസ്തുവിൽ ചലനമുണ്ടാക്കുന്നു. ശരീരത്തിൽ നിന്ന് ഇവ വിട്ടു പോകുമ്പോൾ മരണം സംഭവിക്കുന്നു. ഈ എനർജി എങ്ങോട്ടു പോകുന്നുവെന്നുള്ള അന്വേഷണത്തിലാണ് ആധുനിക ശാസ്ത്രം.
