July 2020

You Are Here: Home / July 2020

കർക്കടകം ആരോഗ്യവിചാരങ്ങൾ
ഡോ. നിധിൻ ചന്ദ്രൻ (അമൃത സ്‌കൂൾ ഓഫ് ആയുർവേദ, അമൃതവിശ്വവിദ്യാപീഠം, കൊല്ലം)

Categories:

കർക്കടക ചികിത്സ ഒരു അംഗീകൃത ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. പഞ്ചകർമ ചികിത്സ ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്നുതന്നെ ആരോഗ്യം സംരക്ഷിക്കാനും വഴികളുണ്ട്

കർക്കടകത്തിൽ ദിനചര്യയ്ക്കും ഭക്ഷണക്രമത്തിനും കൂടുതൽ പ്രാധാന്യം നൽകുക. നിത്യവും എണ്ണ തേച്ച് കുളിക്കാം. ആവിയിൽ വെന്തതും അൽപ്പം ചൂടുള്ളതുമായ ആഹാരങ്ങൾ ഉപയോഗിക്കുക

കർക്കടക മാസത്തിലെ മഴയും തണുപ്പും കൂടാതെ പ്രകൃതിയിൽ വരുന്ന വ്യത്യാസങ്ങളും വാതദോഷത്തെ കോപിപ്പിച്ചിട്ട് വാതപ്രധാന രോഗങ്ങൾ ഉണ്ടാക്കുന്നു

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ഒരു വർഷത്തെ ആറ് ഋതുക്കളായാണു തിരിച്ചിരിക്കുന്നത്. ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നിവയാണ് ഋതുക്കൾ. രണ്ടു മാസം കൂടുന്നതാണ് ഒരു ഋതു. (കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് നോക്കുകയാണെങ്കിൽ വസന്തം, ഗ്രീഷ്മം, വർഷം ആദാനകാലത്തിൽപ്പെടുത്താം. അതായത് ശരീരബലത്തെ കുറയ്ക്കുന്ന കാലമായ ശരത്, ഹേമന്തം, ശിശിരം വിസർഗകാലത്തിൽപ്പെടുന്നു. അതായത് ശരീരബലം മെച്ചപ്പെടുന്ന കാലം. കേരള കാലാവസ്ഥാനുസൃതം, വർഷപ്പഴതു വിസർഗകാലത്തിന്റെ ആരംഭത്തിൽ കാണപ്പെടുന്നു.) ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയാണ് കർക്കടകമാസം വരുന്നത്.

കർക്കടകമാസത്തിൽ പ്രകൃതിയിൽ തന്നെ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. അത്യുഷ്ണമായ ഗ്രീഷ്മകാലത്തിനു ശേഷമാണ് വർഷപ്പഴതു വന്നുചേരുന്നത്. വേനലിൽ നിന്നു മഴയിലേക്കു മാറുന്നതോടെ ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടകമാസത്തിലെ ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. കർക്കടക മാസത്തിൽ വാതം, പിത്തം, കഫം ദോഷങ്ങൾക്ക് വൃദ്ധി, ക്ഷയ, സഞ്ചയങ്ങൾ സംഭവിക്കുന്ന സമയമാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവേദം വിവരിക്കുന്നത്. ത്രിദോഷങ്ങൾക്ക് ഭംഗം നേരിടുമ്പോൾ ശരീരത്തെ കീഴ്‌പ്പെടുത്തും. വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങൡ വരുന്ന മാറ്റങ്ങളും ഇതിനൊരു കാരണമാണ്.

കർക്കടക മാസത്തിലെ മഴയും തണുപ്പും കൂടാതെ പ്രകൃതിയിൽ വരുന്ന വ്യത്യാസങ്ങളും വാതദോഷത്തെ കോപിപ്പിച്ചിട്ട് വാതപ്രധാന രോഗങ്ങൾ ഉണ്ടാക്കുന്നു. പൊതുവേ കാണപ്പെടുന്ന അസ്ഥി സന്ധികളിൽ വരുന്ന വേദന, നീർക്കെട്ട് തുടങ്ങിയ രോഗങ്ങളും കൂടാതെ നാഡീവ്യൂഹത്തെ ആശ്രയിച്ചിട്ടുള്ള രോഗങ്ങളും ഉണ്ടാകുന്നു. വാതാനുബന്ധിയായ രോഗങ്ങൾ മാത്രമല്ല, ത്രിദോഷാത്മകമായ രോഗങ്ങളാണ് കർക്കടകമാസത്തിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത്. ശരീരത്തെ ശുദ്ധീകരിച്ച് ദോഷസാത്മ്യത്തെ കൊണ്ടുവന്ന ആരോഗ്യത്തെ നേടിയെടുക്കുക എന്നതാണ് കർക്കടകമാസത്തിന്റെ പ്രസക്തി.

പ്രകൃതിയിൽ പൊതുവേ വന്നിട്ടുള്ള മാറ്റങ്ങൾ മനുഷ്യരിൽ രോഗങ്ങൾ കൂട്ടാനായിട്ടു കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വസ്ഥന്മാർക്കും ആതുരന്മാർക്കും ഇത്തരത്തിലുള്ള ചികിത്സ വർഷത്തിൽ ഒരിക്കൽ ചെയ്യുന്നത് എറ്റലും ഫലപ്രദമാണ്. ശരിയായ ദിനചര്യ, ഭക്ഷണക്രമം, മരുന്നുകൾ, പഞ്ചകർമങ്ങൾ പോലുള്ള ചികിത്സാരീതികളിലൂടെ ശാരീരികവും മാനസികവുമായ ബലത്തെ വർദ്ധിപ്പിക്കുവാനും രോഗപ്രതിരോധത്തെ കൂട്ടാനും കർക്കടകമാസത്തിൽ സാധിക്കും.

കർക്കടക ചികിത്സ ഒരു അംഗീകൃത ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. പഞ്ചകർമ ചികിത്സ ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്നുതന്നെ ആരോഗ്യം സംരക്ഷിക്കാനും വഴികളുണ്ട്. വൈദ്യനിർദേശപ്രകാരം വയറിളക്കിയ ശേഷം രസായനം സേവിക്കാം. അതോടൊപ്പം പഥ്യവും ശീലിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ ഇലക്കറികൾ കഴിക്കുക. പത്തിലക്കറികൾ എന്നു പ്രസിദ്ധമായ മത്തൻ, കുമ്പളം, ചീര, തകര, ചേമ്പിൻതാള്, ചേന, പയർ, തഴുതാമ, കൂവളം, കൊടിത്തൂവ എന്നിവയുടെ ഇല തോരൻ വച്ചു കഴിക്കുന്നത് ഇക്കാലത്തു നല്ലതാണ്.

കർക്കടക കഞ്ഞി
…………………………..

പണ്ടു കാലം മുതൽ ശീലിച്ചുവരുന്ന ഒരു ആഹാരരീതിയാണ് കർക്കടക മാസത്തിലെ മരുന്നു കഞ്ഞി. പ്രാദേശികമായി ചില വ്യതിയാനങ്ങൾ ഇതിന്റെ നിർമാണത്തിൽ ഉണ്ടാകാറുണ്ട്. ഇതിൽ ഉപയോഗിക്കുന്ന മരുന്നുകൾ ത്രിദോഷശമനങ്ങൾ ആയിട്ടുള്ളവയാണ്. കർക്കടക കഞ്ഞി എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാം.

subscribe

ആയുർവേദത്തിന്റെ പാരമ്പര്യവഴികൾ
ടി.ബി. രഘു ബാലകൃഷ്ണൻ വൈദ്യർ / എ.കെ. സന്തോഷ് ബാബു അരൂർ

Categories:

ഇരിങ്ങാലക്കുടയിലെ ടി.എം. ബാലകൃഷ്ണൻ വൈദ്യർ മെമോറിയൽ ആയുർവേദ ചികിത്സാകേന്ദ്രം പ്രവർത്തനത്തിന്റെ അമ്പതു വർഷം പിന്നിടുന്നു

ഋഷീശ്വരന്മാർ എഴുതിവച്ച യോഗങ്ങൾക്കപ്പുറം രോഗിയെ പ്രത്യേകമായി മനസിലാക്കിയാണ് അയാൾക്കു വേണ്ട ചികിത്സ നിശ്ചയിക്കുന്നതെന്ന് രഘു ബാലകൃഷ്ണൻ വൈദ്യർ

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിന്നു ചികിത്സയ്ക്ക് പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. പാരമ്പര്യമായി സിദ്ധിച്ച ജ്ഞാനം രോഗികൾക്കു പ്രയോജനപ്പെടണമെന്നാണ് ആഗ്രഹം

ഇരിങ്ങാലക്കുട പടിയൂർ ഗ്രാമത്തിലെ ഏറെ പ്രശസ്തമായ പാരമ്പര്യ രോഗ ചികിത്സാകേന്ദ്രമാണ് ടി.എം. ബാലകൃഷ്ണൻ വൈദ്യർ മെമോറിയൽ ആയുർവേദ ചികിത്സാകേന്ദ്രം. അമ്പതു വർഷങ്ങൾക്കു മുമ്പ് ബാലകൃഷ്ണൻ വൈദ്യർ തുടങ്ങിയ ചികിത്സാലയത്തിന്റെ ഇന്നത്തെ അമരക്കാരൻ മകൻ രഘു ബാലകൃഷ്ണൻ വൈദ്യരാണ്. അച്ഛൻ പകർന്നു നൽകിയ അറിവ് മൂന്നാം തലമുറയിലെ കൊച്ചുമകൻ ആയുർവേദ ഡോക്ടറായ ഡോ. ദിൽജിത്തിൽ എത്തി നിൽക്കുന്നു. അച്ഛനും സഹോദരനും സഹായിയായി ബി.എ.എം.എസ് വിദ്യാർത്ഥിനിയായ മകൾ അശ്വിനിയും ഇവർക്കൊപ്പമുണ്ട്.

ഋഗ്, സാമം, യജുർ, അഥർവം എന്നിങ്ങനെ നാലു വേദങ്ങളുടെ സത്തയാണ് ആയൂർവേദം. ആയിരക്കണക്കിനു യോഗങ്ങൾ ആയൂർവേദത്തിലുണ്ട്. ഋഷീശ്വരന്മാർ എഴുതി വച്ചിട്ടുള്ള ഈ യോഗങ്ങൾക്കപ്പുറം രോഗിയെ പ്രത്യേകമായി മനസിലാക്കിയാണ് അയാൾക്കു വേണ്ട ചികിത്സ നിശ്ചയിക്കുന്നത്. അതാണു തന്റെ ചികിത്സാപ്രയോഗമെന്ന് വൈദ്യർ പറയുന്നു. മുപ്പത് വർഷക്കാലമായി ചികിത്സാരംഗത്തുണ്ട്. അച്ഛന്റെ കാലത്തു രോഗിയെ അന്വേഷിച്ചെത്തിയായിരുന്നു ചികിത്സ. അച്ഛന്റെ ചികിത്സ അനുഭവിച്ചറിഞ്ഞവർ വഴി പിന്നീടു രോഗികൾ അച്ഛനെ തേടിയെത്തിത്തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ 55-ാം വയസിൽ വീടിനോടു ചേർന്ന് വൈദ്യശാല ആരംഭിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിന്നു ചികിത്സയ്ക്ക് അന്നുമിന്നും പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. അവർ സ്‌നേഹപൂർവം നൽകുന്നതു വാങ്ങുന്നതാണു രീതി. പാരമ്പര്യമായി തനിക്കു സിദ്ധിച്ച കഴിവു രോഗികൾക്കു പ്രയോജനപ്പെടണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ- വൈദ്യർ പറയുന്നു.

മർമ ചികിത്സയാണ് ഇവിടെ പ്രധാനം. അഷ്ടാംഗഹൃദയത്തിൽ പരാമർശിച്ചിട്ടുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ നൽകുന്നുണ്ടെങ്കിലും പ്രധാനമായി വാതരോഗ ചികിത്സയും ഡിസ്‌ക് സംബന്ധമായ ചികിത്സയും നൽകിവരുന്നു. രോഗിയെ മൊത്തമായി വിലയിരുത്തി വാതം, പിത്തം, കഫം എന്നീ ത്രിദോഷ ചികിത്സയാണ് ഏറെ മുഖ്യം. ഉഴിച്ചിൽ ഒരു ചികിത്സാ സമ്പ്രദായമല്ലെന്നാണ് വൈദ്യരുടെ അഭിപ്രായം. ഉഴിച്ചിൽ കളരി അഭ്യാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു തന്നെ അത്തരം ചികിത്സകൾ ഇവിടെ നൽകുന്നില്ല. കഠിനമായ മെയ് വഴക്കത്തിനാണ് അവ കൂടുതൽ പ്രയോജനം നൽകുന്നതത്രേ. എന്നിരുന്നാലും രോഗിയുടെ അവസ്ഥ അനുസരിച്ച് അവയവ സ്ഥാനഭ്രംശം വരുന്ന ഇടങ്ങളിൽ പ്രയോഗിക്കാവുന്നതാണ്. അച്ഛൻ കളരി അഭ്യാസി ആയിരുന്നതിനാൽ താനും ഉഴിച്ചിലും പിഴിച്ചിലും ഹൃദിസ്ഥമാക്കിയിരുന്നു. ബേളൻ എന്ന ആയുർവേദ ആചാര്യൻ രചിച്ച ബേള സംഹിതയെന്ന ഗ്രന്ഥത്തിൽ അത്തരം ചികിത്സാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഈ ഗ്രന്ഥത്തിൽ രോഗത്തെ അഞ്ചായി ഭാഗിക്കുന്നു. വൈദ്യജ്ഞാനം, രോഗി, രോഗിയെ പരിചരിക്കുന്നയാൾ, ഔഷധം, പ്രകൃതി എന്നിങ്ങനെ. ജീവൻ നിലനിർത്തുന്നത് പ്രകൃതിയാണ്. ഞാൻ ചലിക്കുന്നില്ല; ചലിപ്പിക്കപ്പെടുകയാണെ ബോധം നമുക്കുണ്ടാകണം. ഇതാണ് ആയൂർവേദത്തിന്റെ മുഖ്യധാര. പഞ്ചഭൂതങ്ങളായ അഗ്‌നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാൽ മനുഷ്യനിലെ ബോധത്തെ ചലിപ്പിക്കപ്പെടുന്നു. ബോധപൂർവമുള്ള ചലനമാണ് ജീവൻ അഥവാ പ്രാണൻ. ഇതിനെ ആസ്പദമാക്കിയാണ് ചികിത്സ. ബോധവും ശക്തിയുമാണ് ജീവന്റെ ഉത്പത്തിക്കു നിദാനം. ഇവ ഒരു ജഡ വസ്തുവിൽ ചലനമുണ്ടാക്കുന്നു. ശരീരത്തിൽ നിന്ന് ഇവ വിട്ടു പോകുമ്പോൾ മരണം സംഭവിക്കുന്നു. ഈ എനർജി എങ്ങോട്ടു പോകുന്നുവെന്നുള്ള അന്വേഷണത്തിലാണ് ആധുനിക ശാസ്ത്രം.

subscribe

സേവനപാതയിൽ ബാലകൃഷ്ണൻ എമ്പ്രാന്തിരി
എ.കെ. സന്തോഷ് ബാബു അരൂർ

Categories:

ബാലൻ സ്വാമിയെന്ന കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരി സാമൂഹ്യസേവനത്തിൽ മാതൃകയാകുന്നു

നിരവധി മെഡിക്കൽ ക്യാംപുകളും സഹായ പദ്ധതികളും നടപ്പാക്കി. പ്രളയത്തിൽ ദുരിതമനുഭവിച്ച 600-ാളം കുടുംബങ്ങൾക്കു വീട്ടുപകരണങ്ങളടക്കമുള്ള സഹായങ്ങൾ നൽകി

‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’ എന്ന നാരായണ ഗുരുദേവ വചനങ്ങളെ പ്രവർത്തിപഥത്തിലെത്തിക്കുകയാണ് കരുണ വറ്റാത്ത മനസിനുടമയായ ബാലൻ സ്വാമിയെന്ന കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരി. അച്ഛൻ വെട്ടിത്തെളിച്ച കാരുണ്യത്തിന്റെ പാതയിലൂടെ ഒറ്റയ്ക്കു നടന്നുനീങ്ങാൻ കരുത്തേകിയതു പ്രാർത്ഥനകൾ മാത്രമായിരുന്നു. നിർദ്ധനരെ തന്നാലാവുംവിധം സഹായിക്കണമെന്ന ആഗ്രഹം വളരെ നാളുകൾക്കു മുന്നേ മനസിലുറച്ചതാണ്. അതു പ്രാവർത്തികമാക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു, ബാലൻ സ്വാമിക്ക്. ആദൃമൊക്കെ തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായങ്ങളാണ് ചെയ്തുപോന്നത്. താൻ ചെയ്യുന്നത് മറ്റാരും അറിയരുതെന്നായിരു ആഗ്രഹം. എന്നാൽ ഒരാൾ ഒറ്റയ്ക്കു ചെയ്യുന്നതിനു പരിമിതിയുണ്ടല്ലോ. കുറച്ചു പേരെ കൂടെ കൂട്ടിയാൽ നൽകുന്ന സഹായത്തിന്റെ എണ്ണം കൂട്ടാമല്ലോയെന്ന ആലോചനയ്‌ക്കൊടുവിൽ സമാന ചിന്താഗതിക്കാരായ മറ്റുചിലരെയും കൂടെച്ചേർത്ത് ഒരു സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

വളരെ നാളായി മനസിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു, സാമ്പത്തികമായി ഏറെ പിന്നിലായ ഒരു കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കണമെന്നത്. സംഘടനയിൽ ഇക്കാര്യം ചർച്ച ചെയ്തു. അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായി സ്വാമിയുടെ ആവശ്യത്തെ സ്വഗതം ചെയ്തു.
ആയിടയ്ക്ക് സംഘടനയുടെ നേതൃത്വത്തിൽ ഒരു ഭാഗവത സപ്താഹ യജ്ഞം നടത്താനിടയായി. ക്ഷേത്രങ്ങളിൽ നടത്തുന്ന സപ്താഹങ്ങളെക്കാൾ ഉണ്ടായ ജനപങ്കാളിത്തം ജനശ്രദ്ധ പിടിച്ചുപറ്റി. അതിൽ നിന്നു ലഭിച്ച ദക്ഷിണയുടെ ഒരു ഭാഗം സേവന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു.

സപ്താഹത്തിലെ രുഗ്മിണീ സ്വയംവര നാളിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. അതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഒരു സുഹൃത്ത് ഏഴു പവൻ സ്വർണം ഈ മംഗല്യനിധിയിലേക്കു വാഗ്ദാനം ചെയ്തു. അതോടൊപ്പം മറ്റു ചിലർ കൂടി ഒപ്പം കൂടിയതോടെ ഒന്നിനു പകരം മൂന്നു കുട്ടികളുടെ വിവാഹം നടത്താമെന്നു തീരുമാനിച്ചു. ഒരു കുട്ടിക്ക് പത്ത് പവൻ സ്വർണവും വിവാഹച്ചിലവുകളുമാണ് ഒരുക്കേണ്ടിയിരുന്നത്. ഇതിനായി ഒരു വിളമ്പരം നടത്തി. അതിലൂടെ ലഭിച്ച 17 അപേക്ഷകളിൽ നിന്ന് അർഹരായ മൂന്നുപേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. ഇവർ മൂന്നു പേരും രുഗ്മിണീസ്വയംവര ദിനത്തിൽത്തന്നെ വിവാഹിതരാവുകയും ഇന്നു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.

അടുത്ത തവണ നിർദ്ധനരായ രോഗികൾക്കായി ചികിത്സാസഹായം ചെയ്തു കൊണ്ടാണ് സ്വാമി തന്റെ സേവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങി വച്ചത്. സംഘടനയുടെ അംഗീകാരവും ലഭ്യമായതോടെ അംഗങ്ങൾ കർമനിരതരായി. അക്കുറി പത്ത് രോഗികൾക്ക് 25,000 രൂപ വീതം സഹായ ധനം നൽകാനായിരുന്നു തീരുമാനം. ഇതിനായി 67 അപേക്ഷകൾ ലഭിച്ചു. വിവര ശേഖരണം നടത്തി അടിയന്തിര വൈദ്യസഹായം ആവശ്യമായ 45 പേരെ കണ്ടെത്തി. പത്ത് പേർക്കാണ് നൽകാൻ ഉദ്ദേശിച്ചതെങ്കിലും ബാക്കിയുള്ള 35 പേരേയും ഒഴിവാക്കാനാവാത്തതു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ തുക വിഭജിച്ചു നൽകിയാണ് അന്നു പ്രശ്‌നം പരിഹരിച്ചത്. ചികിത്സാ സഹായ പദ്ധതി സംഘടനയെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കിയതോടെ പ്രവർത്തനം ഏറെക്കുറേ മന്ദീഭവിച്ചു.

subscribe

വരി തെറ്റാത്ത വരകൾ
വിനായക് നിർമൽ

Categories:

സുനിൽ ജോസ് സി.എം.ഐ അധ്യാപകനും ചിത്രകാരനും ശ്രദ്ധേയനായ യുവകവിയുമാണ്. ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ് സുനിൽ ജോസിന് കലാജീവിതം

സാമൂഹ്യജീവിയായി ജീവിക്കുമ്പോഴും ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ഒറ്റയ്ക്കായി പോകുന്ന മനുഷ്യാവസ്ഥകൾ സുനിൽ അനേകം ചിത്രങ്ങൾക്കു വിഷയമായി സ്വീകരിച്ചിട്ടുണ്ട്

ഭൂരിപക്ഷം ചെറുപ്പക്കാരുടെയും സാധാരണ വഴികളിൽ നിന്നു വ്യത്യസ്തമായി മുതിർന്നതിനു ശേഷം സന്യാസത്തിലേക്കു ചേക്കേറിയപ്പോഴും സുനിൽ ജോസിനെ വര വിട്ടുപോയില്ല

യഥാതഥമായ ചിത്രീകരണങ്ങളോടു പൊതുവെ ഈ ചിത്രകാരന് ആഭിമുഖ്യം കുറവാണ്. ഫോട്ടോഗ്രഫി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് അത്തരം ചിത്രീകരണങ്ങളുടെ പ്രസക്തി ഇല്ലാതായിരിക്കുന്നു

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സി.എം.ഐയുടേത്. ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരു പാതിയിൽ കവിതയും മറുപാതിയിൽ ചിത്രരചനയും നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ ഏതിനോടാണു കൂടുതലിഷ്ടം എന്നു ചോദിച്ചാൽ രണ്ടും ഒരുപോലെയെന്നേ അദ്ദേഹത്തിന് മറുപടി പറയാനുള്ളൂ. കാരണം രണ്ടും ഓരോതരത്തിൽ അദ്ദേഹത്തിന് ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ്.

നന്നേ ചെറുപ്പം മുതൽക്കേ വരച്ചുതുടങ്ങിയിരുന്നു സുനിൽ. ഭൂരിപക്ഷം കുട്ടികളെയും പോലെ ദൈവത്തിന്റെയും പ്രകൃതിയുടെയുമൊക്കെ ചിത്രങ്ങളായിരുന്നു അവയിൽ പലതും. എന്നാൽ, ആ വരകളിൽ ഭാവിയിലെ ഒരു ചിത്രകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നും തന്റെ വഴി വരയുടേതായിരിക്കുമെന്നും അന്ന് സുനിൽ കരുതിയിരുന്നതേയില്ല. പക്ഷേ, വരയിലേക്കു വഴിതിരിയാനും വഴിയായി വര കണ്ടെത്താനുമായിരുന്നു സുനിലിന്റെ നിയോഗം. അതിനു നിമിത്തമായതാവട്ടെ മറ്റു പല കലാകാരന്മാരെയും പോലെ സ്‌കൂൾ തന്നെയായിരുന്നു.

അന്നു ചിത്രരചനമത്സരങ്ങളിലെല്ലാം പതിവായി പങ്കെടുത്തിരുന്നത് സുനിലിന്റെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായിരുന്നു. ചിത്രകാരൻ എന്നു പരക്കെ അവനു മേൽവിലാസം പതിയുകയും ചെയ്തിരുന്നു. പതിവുപോലെ സബ് ജില്ല കലോത്സവത്തിനായി തെരഞ്ഞെടുക്കപ്പെട്ടതും ആ കുട്ടി തന്നെയായിരുന്നു. അപ്പോഴാണു തനിക്കും മത്സരത്തിൽ പങ്കെടുക്കണമെന്ന അടക്കിവച്ച മോഹം ആ നാലാം ക്ലാസുകാരൻ അധ്യാപകനോടു പങ്കുവച്ചത്. രണ്ടുപേരിൽ ആരെ സബ്ജില്ലയിലേക്ക് അയ്ക്കും എന്ന വിഷമസന്ധി ഉടലെടുത്തതോടെ രണ്ടുപേർക്കു മാത്രമായി ഒരു ചിത്രരചനാ മത്സരം നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, സുനിലിനും മറ്റേക്കുട്ടിക്കുമായി സ്‌കൂൾ ലെവലിൽ മത്സരം നടത്തി. അതുവരെയുള്ള പാരമ്പര്യത്തെ തിരുത്തിയെഴുതികൊണ്ട് സുനിലിനെയാണ് സബ്ജില്ലാ കലോത്സവത്തിനായി സ്‌കൂളിൽ നിന്ന് അയച്ചത്. അവിടെ നിന്ന് ജില്ലാതലത്തിലേക്കും സുനിൽ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഒളിച്ചുവച്ചിരുന്ന നിധി പുറത്തെടുത്തവനെപോലെ സ്‌കൂളിൽ സുനിൽ ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനാകുകയായിരുന്നു. വരയുടെ ഒഴുക്ക് അവിടം മുതൽ ആരംഭിക്കുകയായിരുന്നു.

അവധി ദിനങ്ങളിലും സമയം കിട്ടുമ്പോഴുമെല്ലാം സുനിൽ വരകൾ കൊണ്ട്, നിറങ്ങൾ കൊണ്ടു കടലാസുകൾ നിറച്ചു.

subscribe

Next-gen Mahindra Scorpio
പി.കെ.ബി.

Categories:

നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്ര സ്‌കോർപിയോ വീണ്ടുമെത്തുന്നു. ലുക്കിലും കരുത്തിലും മുന്നിട്ടുനിൽക്കുന്ന നെക്‌സ്റ്റ്-ജെൻ മഹീന്ദ്ര സ്‌കോർപിയോ അടുത്തവർഷം വിപണിയിലെത്തും

നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്രയുടെ ജനപ്രിയ മോഡൽ സ്‌കോർപിയോ വീണ്ടുമെത്തുന്നു. ഓൺറോഡിലും ഓഫ് റോഡിലും കരുത്തുതെളിയിച്ച് വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ സ്‌കോർപിയോ. സ്‌കോർപിയോയുടെ പുതുതലമുറ പുറത്തിറക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര. നിരവധി പുതുമകളോടെയും സവിശേഷതകളോടെയുമാണ് നെക്‌സ്റ്റ്-ജെൻ മഹീന്ദ്ര സ്‌കോർപിയോ നിരത്തിലിറങ്ങുന്നത്. സ്‌കോർപിയോയുടെ ടെസ്റ്റ് ഡ്രൈവ് പൂർത്തിയായതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

സ്‌കോർപിയോയുടെ ലുക്ക് നിരത്തിലിറങ്ങുമ്പോൾ അതുവരെയുണ്ടായിരുന്ന വാഹനങ്ങളെ ഏറെ പിന്തുള്ളന്നതായിരുന്നു. പുതുതലമുറ സ്‌കോർപിയോയും രൂപഭംഗിയിൽ ഒട്ടും പിന്നിലല്ല. പുത്തൻ ലുക്ക് മാത്രമല്ല, പുത്തൻ എൻജിനും നെക്‌സ്റ്റ്-ജെൻ മഹീന്ദ്ര സ്‌കോർപിയോയുടെ പ്രത്യേകതയാണ്.

subscribe

ഉലുവ ലഡു തഴുതാമ തോരൻ
തസ്‌നി ബഷീർ

Categories:

കർക്കടകത്തിൽ ആരോഗ്യകരമായ വിഭവങ്ങൾ തയാറാക്കാം

തഴുതാമ തോരൻ


 1. തഴുതാമയില കഴുകി അരിഞ്ഞത് – മൂന്നു കപ്പ്
 2. തേങ്ങ ചിരകിയത് – അര കപ്പ്
  ചുവന്നുള്ളി – ഒരു അല്ലി
  പച്ചമുളക് – മൂന്ന്
  ചെറിയ ജീരകം – അര ടീസ്പൂൺ
 3. എണ്ണ – രണ്ട് വലിയ സ്പൂൺ
 4. കുടുക് – ഒരു ചെറിയ സ്പൂൺ
  വറ്റൽ മുളക് – രണ്ട്
  അരി – ഒരു വലിയ സ്പൂൺ
 5. ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

subscribe

റാഗി കൊണ്ടൊരു Beauty App !
മിനി പി.എസ്. നായർ (ക്രീഡ് ഫീമെയിൽ ഫിറ്റ്‌നസ് ആൻഡ് ബ്യൂട്ടി ക്ലിനിക്, വടകര)

Categories:

ഇനി ബ്യൂട്ടിആപ്പ് വച്ച് സെൽഫി എടുത്ത് മുഖസൗന്ദര്യം വർദ്ധിപ്പിക്കേണ്ട കാര്യമില്ല. അതിലും നല്ലൊരു Beauty Application Pack വീട്ടിലുണ്ടാക്കാം. മുഖം വെട്ടിത്തിളങ്ങും.

ആവശ്യമുള്ള സാധനങ്ങൾ

 1. റാഗി കഴുകി ഉണക്കിപ്പൊടിച്ചത് – 1 ടേബിൾ സ്പൂൺ
 2. തേൻ – 1 ടീസ്പൂൺ
 3. പാൽ – 1 ടീസ്പൂൺ

ഉപയോഗിക്കുന്ന വിധം

subscribe

മറക്കില്ല ആ രാത്രി, ഒരിക്കലും
അരുൺ ടോം

Categories:

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസിലെ കോമേഡിയനും അലമ്പനും എന്നാൽ, റിസൽറ്റ് വരുമ്പോൾ പഠിപ്പിസ്റ്റുമായി തീർന്നിരുന്ന ഒരേയൊരു വ്യക്തിയെ ഉണ്ടായിരുന്നുള്ളൂ അത് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോയിസാർ വിക്കിവീവി എന്ന് കളിയാക്കി വിളിച്ചിരുന്ന അജിത്ത് വി.വിയായിരുന്നു. അരുൺകുമാർ ജിയും അജിത്ത് വി.വിയും ഇരട്ടകൾ എന്നപോലെ ഒന്നിച്ചായിരുന്നു നടപ്പ്. അതിനു കാരണം ഉണ്ട്. ഇരുവരും അയൽക്കാരാണ്. 15 കിലോമീറ്ററുകൾ താണ്ടി ബസിൽ വരുന്ന എനിക്ക് ഇവർ ബസ്‌മെയിറ്റുകളും ക്ലാസ്‌മെയിറ്റുകളും ചങ്കുകളുമായിരുന്നു. എട്ടു മുതൽ പത്തുവരെയുള്ള മൂന്നു വർഷത്തെ പഠനകാലം ഓർമയിൽ നിന്ന് എടുത്താൽ ആദ്യം വരുന്ന മുഖങ്ങൾ ഇവരുടെതാകും. സ്‌കൂളിൽ ചങ്കായിട്ടു നടന്നവരാണു വലുതാകുമ്പോൾ ഏറ്റവും വലിയ അപരിചിതരായി മാറുന്നത് എന്നു പറയാറുണ്ട്. അതു സത്യവുമാണ്. സ്‌കൂൾ പഠനകാലത്ത് ഒരുപാത്രത്തിൽ നിന്നു ഭക്ഷണം കഴിച്ചു തോളിൽ കൈയിട്ട് ഒരിക്കലും പിരിയില്ല നമ്മളെന്ന് ഓട്ടോഗ്രാഫുമെഴുതിയവരാണ് ഇന്നു കണ്ടാൽപോലും മിണ്ടാതെ പലപ്പോഴും മുന്നിലൂടെ കടന്നു പോകാറുള്ളത്. സോഷ്യൽമീഡിയ വന്നതുകൊണ്ടു മാത്രം പല സൗഹൃദങ്ങളും നശിച്ചു പോകാതെ നിലനിന്നു പോകുന്നു എന്നതു മറ്റൊരു സത്യം. ഞാൻ പറഞ്ഞു വരുന്നത് ഈ അജിത്ത് വി.വിയെക്കുറിച്ചാണ്.

പത്ത് കഴിഞ്ഞു എല്ലാവരും പലവഴിയെ പിരിഞ്ഞുപോയി. ചിലരെ വഴിയിൽ വച്ചുകാണും ചിരിക്കും സംസാരിക്കും. ചിലരെ പിന്നീടു കണ്ടിട്ടേയില്ല. വർഷങ്ങൾ കടന്നുപോയതോടെ. വിദേശത്തും സ്വദേശത്തുമായി പല ജോലികളിൽ എല്ലാരും പ്രവേശിച്ചു. വാട്‌സ്ആപ്പിന്റെ വരവോടെ കുറച്ചു പേരെ കണ്ടെത്തി. ആ കൂട്ടത്തിൽ അജിത്തും ഉണ്ടായിരുന്നു. ഇടയ്ക്കു ഞങ്ങൾ ചാറ്റ് ചെയ്യും. അവനും ഭാര്യയും എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കാറുണ്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ചുമ്മാ തള്ളിയതാകും ചിലപ്പോൾ.

ദുബായ് ഒരു ഫ്‌ളാഷ്ബാക്ക്
…………………………………………

ഒരാഴ്ച സന്ദർശനത്തിന് ദുബായിൽ എത്തിയതായിരുന്നു ഞാൻ. ഫേസ്ബുക്കിൽ ഫോട്ടോസ് പങ്കുവച്ചതുകൊണ്ട് ദുബായിൽ താമസമാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും എല്ലാം എന്നെ കോൺഡക്ട് ചെയ്തു. അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് കേരളത്തിലേക്കാളും കൂടുതൽ പരിചയക്കാർ ദുബായിലുണ്ടെന്ന്. ഒരു കല്ലെടുത്ത് എറിഞ്ഞാൽ അറിയാവുന്ന എതെങ്കിലും മലയാളിയുടെ തലയിൽ വീഴുമെന്നസ്ഥിതിയാണ്. ദുബായിലെ മൂന്നാമത്തെ ദിവസം. നേരം സന്ധ്യയായി തുടങ്ങുന്നു. എങ്ങോട്ടു പോകുമെന്ന് ഓർത്ത് റൂമിൽ ഇരിക്കുമ്പോഴാണ് ഒരു കോൾ വരുന്നത്. അളിയാ.. നീ എവിടെ…
ഞാൻ ഹോട്ടലിൽ ഉണ്ട്.. കട്ടപോസ്റ്റാണ്..
ഞാനും ഇവിടെ തന്നെയുണ്ട്. നീ ലോക്കേഷൻ വാട്‌സ്ആപ് ചെയ് അരമണിക്കൂറിനുള്ളിൽ എത്താം.

ഒരു കുളി പാസാക്കി ഹോട്ടലിനു പുറത്തിറങ്ങി വെറുതെ നടന്നു. ഒരു ടോയോട്ടോ കാർ ഹെഡ്‌ലൈറ്റ് മിന്നിക്കുന്നത് കണ്ടാണ് നോക്കുന്നത്. പത്താം ക്ലാസിൽ അവസാനമായി കണ്ടതാണ് പിന്നെ വർഷങ്ങൾക്ക് ശേഷം ദേ, ആ മുതൽ മുന്നിൽ നിൽക്കുന്നു. സാക്ഷാൽ അജിത്ത് വി.വി. പത്തു പതിനഞ്ച് വർഷം കഴിഞ്ഞെങ്കിലും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല ആൾ പഴയ കാവടി തന്നെ. താടിയും മീശയും മുളച്ചുവെന്നത് ഒഴിച്ചാൽ രൂപത്തിനു പോലും മാറ്റമില്ല.

എന്താണ് അളിയാ അറബിനാട്ടിൽ പരിപാടി…
പറ്റുമെങ്കിൽ ഒരു അറബിച്ചിനെ ബാഗിലാക്കി കൊണ്ടുപോകണം അതിനു വന്നതാണ്..
ആ ബെസ്റ്റ്.. എന്നിട്ട് കിട്ടിയോ..
ഇല്ലാ.. നീ വേണം ഒരണ്ണത്തിനെ ഒപ്പിച്ച് തരാൻ..
ഫാ.. പുല്ലേ.. ഞാൻ എന്താ മാമയോ… വാ.. വണ്ടിയിൽ കയറ്, ഒരു കിടു സ്ഥലത്തു കൊണ്ടുപോകാം..

പിന്നെയങ്ങോട്ട് വിശേഷങ്ങൾ പറഞ്ഞുതീർക്കലായിരുന്നു. അപ്പോഴേക്കും കാർ ദുബായ് നഗരത്തെ രണ്ടുവട്ടം വലയം വച്ചു. രാത്രി ദുബായിയെ കുറച്ചുകൂടി സുന്ദരിയാക്കിയതായി തോന്നി. സ്വർണപ്രകാശത്തിൽ കുളിച്ചുകിടക്കുന്ന അംബരചുബികൾ.. ഒഴുകി നീങ്ങുന്ന വാഹനങ്ങൾ.. തിരക്കു പിടിച്ചു പായുന്ന മനുഷ്യർ.. നഗരംചുട്ടുപെള്ളുമ്പോഴും കാറിലെ എസി മനസ് തണുപ്പിച്ചുകൊണ്ടിരുന്നു.

subscribe