കർക്കടക ചികിത്സ ഒരു അംഗീകൃത ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. പഞ്ചകർമ ചികിത്സ ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്നുതന്നെ ആരോഗ്യം സംരക്ഷിക്കാനും വഴികളുണ്ട്

കർക്കടകത്തിൽ ദിനചര്യയ്ക്കും ഭക്ഷണക്രമത്തിനും കൂടുതൽ പ്രാധാന്യം നൽകുക. നിത്യവും എണ്ണ തേച്ച് കുളിക്കാം. ആവിയിൽ വെന്തതും അൽപ്പം ചൂടുള്ളതുമായ ആഹാരങ്ങൾ ഉപയോഗിക്കുക

കർക്കടക മാസത്തിലെ മഴയും തണുപ്പും കൂടാതെ പ്രകൃതിയിൽ വരുന്ന വ്യത്യാസങ്ങളും വാതദോഷത്തെ കോപിപ്പിച്ചിട്ട് വാതപ്രധാന രോഗങ്ങൾ ഉണ്ടാക്കുന്നു

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ഒരു വർഷത്തെ ആറ് ഋതുക്കളായാണു തിരിച്ചിരിക്കുന്നത്. ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നിവയാണ് ഋതുക്കൾ. രണ്ടു മാസം കൂടുന്നതാണ് ഒരു ഋതു. (കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് നോക്കുകയാണെങ്കിൽ വസന്തം, ഗ്രീഷ്മം, വർഷം ആദാനകാലത്തിൽപ്പെടുത്താം. അതായത് ശരീരബലത്തെ കുറയ്ക്കുന്ന കാലമായ ശരത്, ഹേമന്തം, ശിശിരം വിസർഗകാലത്തിൽപ്പെടുന്നു. അതായത് ശരീരബലം മെച്ചപ്പെടുന്ന കാലം. കേരള കാലാവസ്ഥാനുസൃതം, വർഷപ്പഴതു വിസർഗകാലത്തിന്റെ ആരംഭത്തിൽ കാണപ്പെടുന്നു.) ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയാണ് കർക്കടകമാസം വരുന്നത്.

കർക്കടകമാസത്തിൽ പ്രകൃതിയിൽ തന്നെ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. അത്യുഷ്ണമായ ഗ്രീഷ്മകാലത്തിനു ശേഷമാണ് വർഷപ്പഴതു വന്നുചേരുന്നത്. വേനലിൽ നിന്നു മഴയിലേക്കു മാറുന്നതോടെ ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടകമാസത്തിലെ ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. കർക്കടക മാസത്തിൽ വാതം, പിത്തം, കഫം ദോഷങ്ങൾക്ക് വൃദ്ധി, ക്ഷയ, സഞ്ചയങ്ങൾ സംഭവിക്കുന്ന സമയമാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവേദം വിവരിക്കുന്നത്. ത്രിദോഷങ്ങൾക്ക് ഭംഗം നേരിടുമ്പോൾ ശരീരത്തെ കീഴ്‌പ്പെടുത്തും. വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങൡ വരുന്ന മാറ്റങ്ങളും ഇതിനൊരു കാരണമാണ്.

കർക്കടക മാസത്തിലെ മഴയും തണുപ്പും കൂടാതെ പ്രകൃതിയിൽ വരുന്ന വ്യത്യാസങ്ങളും വാതദോഷത്തെ കോപിപ്പിച്ചിട്ട് വാതപ്രധാന രോഗങ്ങൾ ഉണ്ടാക്കുന്നു. പൊതുവേ കാണപ്പെടുന്ന അസ്ഥി സന്ധികളിൽ വരുന്ന വേദന, നീർക്കെട്ട് തുടങ്ങിയ രോഗങ്ങളും കൂടാതെ നാഡീവ്യൂഹത്തെ ആശ്രയിച്ചിട്ടുള്ള രോഗങ്ങളും ഉണ്ടാകുന്നു. വാതാനുബന്ധിയായ രോഗങ്ങൾ മാത്രമല്ല, ത്രിദോഷാത്മകമായ രോഗങ്ങളാണ് കർക്കടകമാസത്തിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത്. ശരീരത്തെ ശുദ്ധീകരിച്ച് ദോഷസാത്മ്യത്തെ കൊണ്ടുവന്ന ആരോഗ്യത്തെ നേടിയെടുക്കുക എന്നതാണ് കർക്കടകമാസത്തിന്റെ പ്രസക്തി.

പ്രകൃതിയിൽ പൊതുവേ വന്നിട്ടുള്ള മാറ്റങ്ങൾ മനുഷ്യരിൽ രോഗങ്ങൾ കൂട്ടാനായിട്ടു കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വസ്ഥന്മാർക്കും ആതുരന്മാർക്കും ഇത്തരത്തിലുള്ള ചികിത്സ വർഷത്തിൽ ഒരിക്കൽ ചെയ്യുന്നത് എറ്റലും ഫലപ്രദമാണ്. ശരിയായ ദിനചര്യ, ഭക്ഷണക്രമം, മരുന്നുകൾ, പഞ്ചകർമങ്ങൾ പോലുള്ള ചികിത്സാരീതികളിലൂടെ ശാരീരികവും മാനസികവുമായ ബലത്തെ വർദ്ധിപ്പിക്കുവാനും രോഗപ്രതിരോധത്തെ കൂട്ടാനും കർക്കടകമാസത്തിൽ സാധിക്കും.

കർക്കടക ചികിത്സ ഒരു അംഗീകൃത ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. പഞ്ചകർമ ചികിത്സ ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്നുതന്നെ ആരോഗ്യം സംരക്ഷിക്കാനും വഴികളുണ്ട്. വൈദ്യനിർദേശപ്രകാരം വയറിളക്കിയ ശേഷം രസായനം സേവിക്കാം. അതോടൊപ്പം പഥ്യവും ശീലിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ ഇലക്കറികൾ കഴിക്കുക. പത്തിലക്കറികൾ എന്നു പ്രസിദ്ധമായ മത്തൻ, കുമ്പളം, ചീര, തകര, ചേമ്പിൻതാള്, ചേന, പയർ, തഴുതാമ, കൂവളം, കൊടിത്തൂവ എന്നിവയുടെ ഇല തോരൻ വച്ചു കഴിക്കുന്നത് ഇക്കാലത്തു നല്ലതാണ്.

കർക്കടക കഞ്ഞി
…………………………..

പണ്ടു കാലം മുതൽ ശീലിച്ചുവരുന്ന ഒരു ആഹാരരീതിയാണ് കർക്കടക മാസത്തിലെ മരുന്നു കഞ്ഞി. പ്രാദേശികമായി ചില വ്യതിയാനങ്ങൾ ഇതിന്റെ നിർമാണത്തിൽ ഉണ്ടാകാറുണ്ട്. ഇതിൽ ഉപയോഗിക്കുന്ന മരുന്നുകൾ ത്രിദോഷശമനങ്ങൾ ആയിട്ടുള്ളവയാണ്. കർക്കടക കഞ്ഞി എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാം.

subscribe