Jul 21, 2020

You Are Here: Home / 21 Jul 2020

നാട്യങ്ങളില്ലാത്ത നടനും മനുഷ്യനും
മോഹൻലാൽ

Categories:

കുഞ്ഞാണ്ടിയെന്ന പേരു കേൾക്കുമ്പോൾ ഒരുമിച്ചഭിനയിച്ചതിന്റെ ഓർമകളേക്കാൾ എന്റെ മനസിലേക്ക് അഗ്നിയായി പടരുന്നത് ഈഡിപ്പസ് രാജാവിന്റെ വേഷം

‘അഹിംസ’ യിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നീടു പല ചിത്രങ്ങളുടെയും ലൊക്കേഷനിലൂടെ വളർന്നു. ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’, ‘അനുബന്ധം’, ‘വാർത്ത’, ‘അദ്വൈതം’, ‘അർഹത’, ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’ … അങ്ങനെ നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു

കോഴിക്കോട്ടുകാരെ സംബന്ധിച്ചിടത്തോളം കുഞ്ഞാണ്ടിയെന്നത് ഒരു നാടക ചലച്ചിത്ര നടന്റെ പേരുമാത്രമല്ല. സാമൂഹിക സേവനത്തിലൂടെ, മനുഷ്യസ്‌നേഹത്തിലൂടെ, അഭിനയചാതുരിയിലൂടെ അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട ആണ്ടിയേട്ടനായിരുന്നു

ഈഡിപ്പസ്, സോഫോക്ലീസിന്റെ വിശ്വവിഖ്യാതമായ നാടകമാണ്. ആ ഗ്രീക്ക് ട്രാജഡിയിലെ ഈഡിപ്പസ് രാജാവായി അരങ്ങിലെത്താൻ മോഹിച്ച ഒട്ടേറെ പ്രഗത്ഭ നടന്മാർ നമ്മുടെ നാടകവേദിയിലുണ്ടായിട്ടുണ്ട്. സ്വന്തം പിതാവിനെ വധിച്ച് അമ്മയെ വേൾക്കേണ്ടിവന്ന ഈഡിപ്പസിന്റെ ജീവിത വിഹ്വലതകൾ അരങ്ങിൽ ആവിഷ്‌കരിച്ച അഭിനയപ്രതിഭകൾക്കും പ്രേക്ഷകർക്കും ആ രംഗാനുഭവം എന്നും എപ്പോഴും അരങ്ങൊഴിയാത്ത അനുഭൂതിയാണ്. ഇത്രയും പറഞ്ഞത് കുഞ്ഞാണ്ടിയെന്ന പ്രഗത്ഭനായ നടനെ ഓർത്തുകൊണ്ടാണ്. ഈഡിപ്പസ് നാടകം ഞാൻ കണ്ടിട്ടില്ല. പക്ഷേ, കുഞ്ഞാണ്ടിയേട്ടനെ ഓർക്കുമ്പോഴെല്ലാം മനസിലേക്കു കടന്നുവരുന്നത് ഈഡിപ്പസ് രാജാവിന്റെ വേഷമാണ്. എത്രയോ സിനിമകളിൽ ഞങ്ങളൊന്നിച്ചഭിനയിച്ചിട്ടും എന്തേ, ഒരു നാടക കഥാപാത്രം ഇത്രമാത്രം തീവ്രതയോടെ മനസിലേക്കു് കടന്നുവരുന്നത്?

വർഷങ്ങൾക്കു മുമ്പാണ് ഉണ്ണിയേട്ടനും (ഒടുവിൽ) ഗോപിച്ചേട്ടനും (ഭരത് ഗോപി) വേണുച്ചേട്ടനു (നെടുമുടി) മൊപ്പം ഞാൻ ആണ്ടിയേട്ടന്റെ കുതിരവട്ടത്തുള്ള വീട്ടിലേക്കു കടന്നുചെന്നത്. കോഴിക്കോട്ട് സത്യൻ അന്തിക്കാടിന്റെ ‘അപ്പുണ്ണി’യുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു അപ്പോൾ. ആണ്ടിയേട്ടന്റെ സ്‌നേഹപൂർവമായ ക്ഷണം സ്വീകരിച്ചാണ് ആ സന്ധ്യയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുതിരവട്ടം പപ്പുവേട്ടന്റെ വീടിനു തൊട്ടടുത്താണ് ആണ്ടിയേട്ടന്റെയും വീട്. ഞങ്ങളുടെ സൗഹൃദ സംഭാഷണം ഏറെയും നാടകത്തെ കുറിച്ചായിരുന്നു. സ്‌കൂൾ-കോളേജ് നാടകങ്ങളിൽ അഭിനയിച്ച അനുഭവമൊഴിച്ചാൽ അരങ്ങിന്റെ അനുഭവം ഏറെയൊന്നും എനിക്കവകാശപ്പെടാനില്ല. പക്ഷേ, ആണ്ടിയേട്ടനുൾപ്പെടെ എല്ലാവർക്കും നാടകത്തിന്റെ വലിയൊരു പശ്ചാത്തലമുണ്ട്. ഇടക്കെപ്പോഴോ ആണ്ടിയേട്ടൻ കറുപ്പും വെളുപ്പും കലർന്ന ഒരു ചിത്രം ഞങ്ങൾക്ക് കാണിച്ചുതന്നു. ഈഡിപ്പസ് രാജാവായി ആണ്ടിയേട്ടൻ നിറഞ്ഞാടിയ നാടകത്തിലെ ഒരു ചിത്രമായിരുന്നു അത്. അറുപതുകളുടെ തുടക്കത്തിൽ കേരളത്തിലെ നാടകാസ്വാദകരുടെ മനസിൽ ഇടിമിന്നലിന്റെ ശക്തിയോടെ കുഞ്ഞാണ്ടിയെന്ന അതുല്യനായ നടൻ പടർന്നുകയറിയ കഥാപാത്രം. ഒരുപക്ഷേ, അത്രത്തോളം ശക്തമായൊരു കഥാപാത്രത്തെ ആണ്ടിയേട്ടൻ നാടകത്തിലോ സിനിമയിലോ അവതരിപ്പിച്ചിട്ടുണ്ടാവില്ല. നാടകത്തിൽ ക്രയോണിന്റെ വേഷമിട്ട ബാലൻ കെ. നായരും ആ ഫോട്ടോയിലുണ്ടായിരുന്നു. മങ്ങിയ ആ ചിത്രത്തിലേക്ക് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

subscribe

Zenofar Fathima Making of a socially conscious artist
സെനോഫർ ഫാത്തിമ / സുരേഷ് പുന്നശേരിൽ

Categories:

ഫിലിം മേക്കർ, പ്രൊഡ്യൂസർ, നടി, മോഡൽ എന്നീ നിലകളിൽ ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് സെനോഫർ ഫാത്തിമ. സാമൂഹ്യ അവബോധത്തെ അടിസ്ഥാനമാക്കി ഫാത്തിമയുടെ നിർമാണ കമ്പനി സെൻ ഫിലിം പ്രൊഡക്ഷൻസ് നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്

കോവിഡ്-19 മനുഷ്യജീവിതത്തിൽ ആശങ്കയുടെ നിഴൽ വീഴ്ത്തുന്ന ഈ കാലഘട്ടത്തിൽ സെൻ ഫിലിം പ്രൊഡക്ഷൻസിന്റെ ഹ്രസ്വചിത്രം, ജീവിതത്തിൽ പ്രതീക്ഷകളുടെ നാമ്പ് മുളപ്പിക്കും

മലയാള സിനിമ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി യുവതലമുറ നടന്മാരുടെ സിനിമകളും കാണാറുണ്ട്

യു.എ.ഇയിലെ യുവ പ്രതിഭകൾക്കായി Youth Vlog Award നൽകിവരുന്നു. യുവാക്കളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണു ലക്ഷ്യം

25 വർഷമായി ദുബായിൽ താമസിക്കുന്നു. എല്ലാ ബിസിനസുകളും ഇവിടെയാണ്. എന്റെ കുടുംബ വേരുകൾ തമിഴ്‌നാട്ടിലാണെങ്കിലും കൊച്ചിയിൽ എനിക്കു ബന്ധുക്കളുണ്ട്

ഏഷ്യയിലെ ബിസിനസ് ഹബ് എന്നറിയപ്പെടുന്ന ദുബായിൽ ഫിലിം മേക്കർ, പ്രൊഡ്യൂസർ, നടി, മോഡൽ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് സെനോഫർ ഫാത്തിമ. അവരുടെ നിർമാണ കമ്പനിയായ സെൻ ഫിലിം പ്രൊഡക്ഷൻസ് സാമൂഹ്യ അവബോധത്തെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 2018 മുതൽ ദുബായ് ചലച്ചിത്രമേഖലയിൽ സെനോഫർ ഫാത്തിമയുടെ ചിത്രങ്ങൾ വൻ ജനശ്രദ്ധ നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ അറബിക് കുൽ ഉൽ ഉസ്ര, ഗൾഫ് ന്യൂസ്, ഫിലിംഫെയർ മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സെനോഫർ ഫാത്തിമയുടെ ചലച്ചിത്ര സഞ്ചാരങ്ങളെക്കുറിച്ച് വാർത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ്-19 എന്ന മഹാമാരി ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ സെനോഫർ ഫാത്തിമയുടെ സെൻ ഫിലിം പ്രൊഡക്ഷൻസ് നിർമിച്ച പബ്ലിക് സർവീസ് അനൗൺസ്‌മെന്റ് വീഡിയോ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. അതിജീവനത്തിനായി ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ്-19 ഭീതിയിൽ ഡിപ്രഷൻ, ആത്മഹത്യാപ്രവണത തുടങ്ങിയവയൊക്കെ അകറ്റി ജനങ്ങളുടെ മനസിൽ ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് ഫാത്തിമ്മയുടെ ഹ്രസ്വചിത്രങ്ങൾ.

”കോവിഡ്-19 മനുഷ്യജീവിതത്തിൽ ആശങ്കയുടെ നിഴൽ വീഴ്ത്തുന്ന ഈ കാലഘട്ടത്തിൽ സെൻ ഫിലിം പ്രൊഡക്ഷൻസിന്റെ ഹ്രസ്വചിത്രം, ജീവിതത്തിൽ പ്രതീക്ഷകളുടെ നാമ്പ് മുളപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. ആസൂത്രണം ചെയ്ത ഭാവി പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയാതെ പോയവർ, തൊഴിൽ നഷ്ടമാകുന്നവർ, സ്വന്തം വീട്ടുകാരുമായി സംസാരിക്കാനോ കാണാനോ കഴിയാത്തവർ തുടങ്ങിയ ഗണത്തിൽപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് നമുക്കു ചുറ്റും. ഈ സാഹചര്യത്തിൽ എനിക്കു പറയാനുള്ളത് തകർച്ചയിൽ തളരാതിരിക്കുക, ജീവിതത്തെ ചേർത്തുപിടിക്കുക എന്നാണ്…” സെനോഫർ ഫാത്തിമ പറയുന്നു.

  • സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയകളിൽ ഞാൻ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. മനുഷ്യന്റെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിർമിക്കുന്നതുകൊണ്ട് എനിക്ക് സോഷ്യൽ മീഡിയകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നു. ആളുകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയുന്ന വലിയ പ്ലാറ്റ്‌ഫോം ആണ് സോഷ്യൽ മീഡിയ. അതുകൊണ്ട് ഞാൻ സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുന്നു.

  • ഷോർട്ട് ഫിലിംസ്, ഡോക്യുമെന്ററി, മീഡിയ പ്രോജക്ടുകൾ
subscribe

ഡോക്ടർമാർക്കൊപ്പം കുറേ പോലീസ് വേഷങ്ങളും
മധു

Categories:

‘ഇതാണെന്റെ വഴി’ എന്നചിത്രത്തിൽ തന്റെ പ്രൊഫഷനെ വല്ലാതെ സ്‌നേഹിക്കുകയും രാത്രികാലങ്ങളിൽ ഗുണ്ടയുടെ പ്രച്ഛന്നവേഷത്തിൽ നടക്കുന്ന ഒരു ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത്

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അർച്ചന’യിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷം ആദ്യമായി ഞാൻ ചെയ്യുന്നത്

ശ്രീകുമാരൻ തമ്പിയുടെ ‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിലും സാധുവായ പോലീസ് കോൺസ്റ്റബിളായിട്ടാണ് ഞാൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ സാധു മനുഷ്യനെ പ്രേക്ഷകർ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു

പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘കളിയോടം’ എന്ന ചിത്രം ഞാൻ ആദ്യകാലത്ത് അവതരിപ്പിച്ച ശ്രദ്ധേയമായ ഡോക്ടർ വേഷങ്ങളിലൊന്നായിരുന്നു. ബാല്യകാലസഖിയുടെ കണ്ണ് അവളെ വഞ്ചിച്ച പുരുഷനു വേണ്ടി ഓപ്പറേറ്റ് ചെയ്യേണ്ടിവരുന്ന യുവഡോകടറുടെ ധർമസങ്കടങ്ങളായിരുന്നു ഞാൻ അവതരിപ്പിച്ചത്.

ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത ‘സർപ്പക്കാട്’ എന്നചിത്രത്തിൽ പാമ്പിൻ വിഷത്തിനു മറുമരുന്നു കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ വേഷമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. വനാന്തരങ്ങളിൽ അപൂർവ ഇനം പാമ്പുകളെ കണ്ടെത്താൻ ശ്രമിക്കുന്ന ഈ ഡോക്ടർ കാട്ടുസുന്ദരിയുമായി പ്രണയത്തിലാകുന്നു. തുടർന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കാതൽ. കാമുകിക്കും ഈ ബന്ധത്തെ എതിർക്കുന്ന സ്വന്തം അച്ഛനുമിടയിൽ വീർപ്പുമുട്ടുന്ന, പലപ്പോഴും സ്വന്തം പ്രൊഫഷൻ തന്നെ മറന്നുപോകുന്ന യുവഡോക്ടറായി ഞാനതിൽ അഭിനയിച്ചു.

പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘സ്‌നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിലും മികച്ച വേഷമായിരുന്നു എനിക്കു ലഭിച്ചത്. സമൂഹം അകറ്റി നിർത്തുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ മടികാണിക്കാത്ത ഹൃദയവിശാലതയുള്ള ഡോക്ടറുടെ വേഷം ഞാൻ അഭിനയിച്ചു. ഒടുവിൽ അതേ രോഗത്തിനു കീഴടങ്ങുന്ന നായകവേഷം ആരിലും സഹാനുഭൂതി വളർത്തുന്ന കഥാപാത്രമായിരുന്നു.

തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ശരശയ്യ’ എന്ന ചിത്രത്തിലെ ജൂനിയർ ഡോക്ടറുടെ വേഷവും ശ്രദ്ധേയമായിരുന്നു. കുഷ്ഠ രോഗിയായിരുന്ന സ്ത്രീയെ സ്‌നേഹിക്കാൻ മനസു കാണിക്കുന്ന വിശാലഹൃദയനായ, ആർക്കും കൊതി തോന്നുന്ന ഒരു ഡോക്ടർ വേഷമാണ് ശരശയ്യയിൽ എനിക്കുണ്ടായിരുന്നത്. അഭിനയ ചക്രവർത്തിയായ സത്യനോടൊപ്പം എന്റെ ഡോക്ടർ വേഷവും ശ്രദ്ധിക്കപ്പെട്ടു.

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘ഹൃദയം ഒരു ക്ഷേത്രം’ എന്ന ചിത്രത്തിലെ ഡോക്ടർ വേഷം ഏറ്റവും ഹൃദയസ്പർശിയായിരുന്നു. കാമുകിയുടെ ഭർത്താവിനെ ശുശ്രൂഷിക്കാൻ വിധിക്കപ്പെട്ട ഡോക്ടറുടെ വേഷം കരളലയിക്കും വിധം ഗംഭീരമായിട്ടാണ് ഞാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ വൻവിജയത്തിന് എന്റെ ഡോക്ടർ വേഷവും കാരണമായി.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘അസ്തമയം’ എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷവും പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ചു. ഒരിക്കൽ നഷ്ടപ്പെട്ട കാമുകി രോഗിയായി മുൻപിൽ എത്തുമ്പോൾ അവളുടെ രോഗമെന്തെന്നു പോലും തിരിച്ചറിയാനാകാതെ വിഷമിക്കുന്ന ഡോക്ടറായി ഞാനതിൽ അഭിനയിച്ചു.

subscribe

പാട്ടിന്റെ വഴികൾ
ബിച്ചു തിരുമല / മിനി ഗോപിനാഥ്

Categories:

മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും ആനന്ദത്തിലും ആഘോഷത്തിലും ബിച്ചു തിരുമലയുടെ പാട്ടുകളുണ്ട്. മറക്കാനാകാത്ത, മനസിനോടു ചേർത്തുവയ്ക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമലയുടെ എഴുത്തുജീവിതം

ആരുമായും അടുത്ത സൗഹൃദങ്ങൾ ഇല്ല. സാധാരണ മനുഷ്യനായി ജീവിതം നയിക്കുന്നു. അങ്ങോട്ട് ആവശ്യമില്ലാതെ കടന്നു ചെല്ലാറില്ല. പാട്ടെഴുത്തിന്റെ സൗകര്യാർത്ഥം മദ്രാസിലേക്ക് ജീവിതം പറിച്ചു നടാതിരുന്നതും അതുകൊണ്ടാണ്

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി… എന്ന ഗാനം ശൈശവത്തിൽ തന്നെ മരിച്ചുപോയ എന്റെ അനിയന്റെ ഓർമയിൽ എഴുതിയതാണ്.

ഏതെങ്കിലും സംഗീത സംവിധായകക്കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിഞ്ഞില്ല എന്ന നഷ്ടബോധമില്ല. അങ്ങനെ തോന്നാൻ അവസരം ഉണ്ടായിട്ടില്ല

തേനും വയമ്പും മലയാളിമനസിൽ തൂവി ഒറ്റക്കമ്പി നാദം മാത്രം മൂളുന്ന വീണാഗാനവുമായി ആനയും അമ്പാരിയുമില്ലാതെ ആറാട്ടു നടത്തി മാനവ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ബിച്ചു തിരുമലയ്ക്ക് തന്റെ ജീവനും ജീവിതവുമായ പാട്ടുകളോടെന്നും പ്രണയമാണ്. ജീവിതാനുഭവങ്ങളെ തൊട്ടുണുർത്താൻ പാകത്തിലുള്ള നിരവധി ചലച്ചിത്ര ഗാനസന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം പ്രഗത്ഭരായ സംഗീത സംവിധായകരുടെയും ഗായകരുടെയും കൂട്ടായ്മയിലൂടെ നിത്യയൗവനം നേടിയവയുമാണ്. ബിച്ചു തിരുമല ഞാൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖം.

  • കാലത്തിനനുസരിച്ച് പാട്ടെഴുത്ത്

കാലഘട്ടത്തിന് അനുസരിച്ചാണ് പാട്ടെഴുത്ത്. കാലം മാറിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം നമ്മുടെ ചിന്തയും ശീലങ്ങളും മാറിക്കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം കൗമാര പ്രായത്തിലുള്ള കുട്ടികൾ തയാറാക്കുന്ന ആൽബത്തിനു വേണ്ടി പ്രണയഗാനം എഴുതിക്കൊടുത്തിരുന്നു. കാണാമറയത്ത് എന്ന ചിത്രത്തിൽ ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…’ എന്ന ഗാനം ആ കാലഘട്ടത്തിലെ പാട്ടുകളുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ‘യോദ്ധ’യിലെ പാട്ടുകൾ മറ്റൊരുദാഹരണമാണ്. ‘നിറം’ എന്ന ചിത്രത്തിലെ പാട്ടുകൾ പുതുതലമുറയുടെ ഹരമായിരുന്നു. ആവശ്യക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ചെഴുതാൻ യാതൊരു മടിയുമില്ല. സമീപിക്കുന്നവരെ നിരാശരാക്കാതെ പാട്ടുകളെഴുതുന്നതിൽ ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങളെ ഉൾക്കൊള്ളാനും പരമാവധി ശ്രമിക്കാറുണ്ട്.

  • ഇഷ്ടഗാനങ്ങളും സുഹൃത്തുക്കളും

അനുഭവങ്ങൾ ധാരാളമുണ്ട്. അടുത്തകാലത്ത് അത്ഭുതവും സന്തോഷവും ഒരുമിച്ചുണ്ടായതു വിവിധ സ്ഥലങ്ങളിലുള്ള സംഗീതക്കൂട്ടായ്മകളിൽ നിന്നു എന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ വീട്ടിൽ വന്നതും അവരുടെ ഇഷ്ടഗാനങ്ങളെക്കുറിച്ചറിയാൻ താത്പര്യപ്പെടുകയും ചെയ്തതാണ്. പാടാൻ ഇഷ്ടമുള്ളവർ പാടി, ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു. ജീവിതത്തിലെ പിരിമുറുക്കങ്ങൾ സംഗീതത്തിലൂടെ കുറയ്ക്കാൻ കഴിയുന്നതിന്റെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.

  • സിനിമയും സുഹൃത്തുക്കളും
subscribe

യാത്ര ഒരു നിയോഗമാണ് നിശ്ചയിക്കുന്നത് യാത്രക്കാരനല്ല
നമസ്‌ക്കാരം ദിനേശാണ്, പി ആർ ഒ

Categories:

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്

ഒറ്റയ്ക്കു പോകാനുള്ള മടിയോ, ഭയമോ മൂലമായിരിക്കാം എനിക്ക് ബനാറസിന്റെ ലോക്കേഷനിൽ പോകാൻ കഴിഞ്ഞില്ല. അങ്ങനെ കാശി കാണാനും അനുഭവിക്കാനും സാധിച്ചില്ല

സ്വപ്നത്തിൽ പോലും വിചാരിക്കാതെ യാദൃശ്ചികമായി എത്തിയതാണെങ്കിലും മലയാള സിനിമയിൽ പി.ആർ.ഒ ആയി ഉറച്ചു നിൽക്കാൻ തീരുമാനിച്ചത് ബോധപൂർവമാണ്. ഫ്രീലാൻസ് ജേർണലിസ്റ്റായും ഓഡിയോ കാസ്റ്ററ്റ് പി.ആ.ർ.ഒയായും കഴിഞ്ഞിരുന്ന ഞാൻ, തുടക്ക ചിത്രങ്ങളായ ആറ്റുവേല, പഞ്ചലോഹം, ദാദാ സാഹിബ്ബ്, ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞാണ് ആ തീരുമാനമെടുത്തത്.
ജീവിതാനുഭവങ്ങളാൽ രൂപീകൃതമായ സങ്കൽപ്പ മോഹങ്ങളുടെ വർണച്ചിറകുകൾ കൂട്ടികെട്ടി മനസിന്റെ അകത്തളത്തിൽ നനവാർന്ന ഓരത്ത് ഒതുക്കിവച്ചാണ് ഒരു മുൻവിധിയുമില്ലാതെ അന്ന് ആ തീരുമാനം എടുത്തത്.

അപ്പോഴേക്കും സിനിമയിലെത്തിട്ട് മൂന്നു നാലു കൊല്ലം കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ പുറംപോക്കിൽ കഴിയുന്ന പി.ആർ.ഒയ്ക്ക് ക്രിയാത്മകമായും സാമ്പത്തികമായും മറ്റും ഒരിക്കലും ഒരു ഉയർച്ചയുണ്ടാവില്ലെന്നും മറ്റു സൈഡ് ബിസിനസ് താത്പര്യമില്ലാത്തതിനാൽ ആ ചട്ടകൂടിൽ തന്നെ ഒതുങ്ങി കൂടി ജീവിതം അവസാനിക്കുമെന്നും ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ സഹപാഠികളും ആത്മസുഹൃത്തും എന്തിനാ ഈ പണിക്ക് പോകുന്നതെന്ന് അന്നു ചോദിച്ചത്.

അതൊരു നിയോഗമായിരുന്നു. മോഹങ്ങളെല്ലാം ഹോമിച്ച് ഗുരു കൃപയാൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് പ്രതിഫലമിച്ഛിക്കാതെ ഒരു പരാതിയുമില്ലാതെ സ്വകർമനിരതനായപ്പോൾ കാലം എന്റെ മുന്നിൽ സ്വപ്നങ്ങൾ വിരിയിച്ചു. പി.ആർ.ഒ എന്ന നിലയിൽ മലയാള സിനിമയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സാധ്യമാവാത്ത മുഹൂർത്തങ്ങൾക്കും സൗഭാഗ്യങ്ങൾക്കും എനിക്കു സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഇതാ ഏറ്റവും ഒടുവിൽ, ബംഗളൂരു ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ”ബിരിയാണി” എന്ന ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവിനോടൊപ്പം വേദിയിൽ വച്ച് ആ ചിത്രത്തിന്റെ പി. ആർ.ഒ എന്ന നിലയിൽ ഫെസ്റ്റിവെൽ ആർട്ടിസ്റ്റിക് ഡയറക്ടർ വിദ്യാ ശങ്കർ എനിക്കു ഉപഹാരം നൽകിയപ്പോൾ ഞാൻ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടിമുടിയിലെ ആനന്ദക്കാറ്റിൽ ആറാടുകയായിരുന്നു. ഇതിന് എന്നെ യോഗ്യനാക്കിയ സംവിധായകൻ സജിൻ ബാബുവിനും എന്നെ ഓർമിപ്പിച്ച് ഫിലിം ഫെസ്റ്റിവെലിൽ കൂട്ടി കൊണ്ടു പോയ സുഹൃത്തുക്കളായ ജോൺസനും രമേശിനും എന്റെ നന്ദി.

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്. പറയാനെളുപ്പമാണ്, പ്രവൃത്തിക്കാനാണ് പ്രയാസം.

subscribe

Doctor വില്ലൻ കോമേഡിയൻ
റോണി ഡേവിഡ് / ആർ. രാജ്കുമാർ

Categories:

ഉണ്ട, ആനന്ദം, ഡാഡികൂൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് റോണി ഡേവിഡ്


കുരുക്ഷേത്രയുടെ ഓഡിഷനിൽ മൂന്നൂറോളം പേരാണ് പങ്കെടുത്തത്. എനിക്കും അവസരം ലഭിച്ചു. കാർഗിലിലായിരുന്നു ചിത്രീകരണം

സ്‌കിറ്റ്, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു

തമിഴ്‌നാട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ശമ്പളം വളരെ കുറവാണ്. താമസത്തിനുള്ള വാടകയും ഭക്ഷണത്തിനുള്ള ചെലവും കഴിയുമ്പോൾ പിന്നെ അധികമൊന്നും കൈയിലുണ്ടാകില്ല

ടൊവിനോ നായകനായ ഫൊറൻസിക്കിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഡാനോ മാമ്മനാണ്. റോണി ഡേവിഡാണ് ഡാനോ മാമ്മനായി അഭിനയിച്ചത്. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാറാണ് ഡോക്ടർ കൂടിയായ റോണി ഡേവിഡിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം. ഇപ്പോൾ റോണിക്ക് കൈനിറയെ കഥാപാത്രങ്ങളാണ്. ഹെലനിലെ ജയശങ്കർ ഏറെ ശ്രദ്ധേയമായ വേഷമാണ്. റോണിയുടെ വിശേഷങ്ങൾ.

  • പഠനകാലം

സ്‌കൂൾ പഠനകാലത്തുതന്നെ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്ന് സംസ്‌കൃത കോളേജിൽ വിദ്യാർത്ഥിയായ സന്തോഷ് സൗപർണികയും എം.ജിയിൽ എന്റെ സീനിയറായ വേണുച്ചേട്ടനുമാണ് എന്നെ നാടകവുമായി കൂടുതൽ അടുപ്പിച്ചത്. സന്തോഷേട്ടൻ അന്നേ അമച്വർ നാടകങ്ങൾ ചെയ്യുന്നുണ്ട്. സന്തോഷേട്ടനെ കണ്ട് നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞു. പ്രീഡിഗ്രി ആദ്യ വർഷം സീനിയേഴ്‌സിനൊപ്പം നാടകം ചെയ്തിരുന്നു. പ്രൊഫ. ജി.ശങ്കരപ്പിള്ള സാറിന്റെ നാടകങ്ങളായ ഉമ്മാക്കിയും പൗലോസ് എന്ന വെറും പൗലോസും ഡോ. കെ. അയ്യപ്പപ്പണിക്കർ സാറിന്റെ സ്‌കിറ്റുകൾ, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ഫാൻസി ഡ്രസിലും മോണോ ആക്ടിലും ഞാൻ വിന്നറായി. മാത്രമല്ല, ഡ്രാമ ഫെസ്റ്റിവലിൽ ഞങ്ങളുടെ നാടകത്തിനു മൂന്നാം സ്ഥാനവും കിട്ടി. കേന്ദ്ര കഥാപാത്രം, ഉമ്മാക്കിയെ അവതരിപ്പിച്ചത് ഞാനാണ്. നടൻ എന്ന നിലയിലുള്ള രൂപപ്പെടലിനെപ്പറ്റി വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. എം.ജി കോളേജിൽ ഉമ്മാക്കി ഒന്നാം സ്ഥാനത്തെത്തി. ബെസ്റ്റ് ഡയറക്ടർ സന്തോഷേട്ടനായിരുന്നു. ബെസ്റ്റ് ആക്ടർ ഞാനും. വ്യത്യസ്ത വേഷങ്ങൾ ചെയ്യണം, ജീവിതമാർഗമായി അഭിനയം തെരഞ്ഞെടുക്കണം എന്നൊക്കെയുള്ള ചിന്ത അന്നു തന്നെ രൂപപ്പെട്ടിരുന്നു.

  • മെഡിസിൻ പഠനം

സയൻസിനു നല്ല മാർക്ക് എനിക്കുണ്ടായിരുന്നു. നാടകവുമായി നടന്നാൽ പഠനത്തിൽ ഞാൻ ഉഴപ്പുമോ എന്ന പേടിയായിരുന്നു അച്ഛന്. അഭിനയത്തിൽ വിജയിക്കുമോ എന്ന ആശങ്കയും അച്ഛന് ഉണ്ടായിരുന്നു. അന്ന് ഇത്രയും അവസരങ്ങളില്ല. എക്‌സ്‌പോഷറിനുള്ള പ്ലാറ്റ്‌ഫോമുകളും വളരെ കുറവാണ്.
പ്രീഡിഗ്രി കഴിഞ്ഞ് സേലം, വിനായകാ മിഷൻ മെഡിക്കൽ കോളേജിൽ മെഡിസിനു ചേർന്നു. മെഡിസിൻ പഠനം കഴിഞ്ഞ് ചെന്നൈയിൽ രണ്ടര വർഷത്തോളം പ്രാക്ടീസ് ചെയ്തു.

  • ചെന്നൈ ജീവിതം

രാത്രിയിൽ ജോലിയും പകൽ ഓഡിഷനും. അതായിരുന്നു അക്കാലത്തെ ജീവിതം. അതിനിടയിൽ സിനിമാറ്റിക് ഡാൻസ് പ്രാക്ടീസും ഉണ്ടായിരുന്നു. എന്നാൽ, തമിഴ് സിനിമയിൽ, ഇവിടുത്തെപ്പോലെ അഭിനയത്തിനു പ്രാധാന്യമുള്ള കൾച്ചർ അല്ല. പഠിച്ചത് തമിഴ്‌നാട്ടിൽ, ആദ്യമായി ജോലിയിൽ പ്രവേശിച്ചതും അവിടെയാണ്. മാത്രമല്ല, ഞാൻ തമിഴ് നന്നായി സംസാരിക്കും. അതുകൊണ്ടാണ് തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള ശ്രമം നടത്തിയത്.

subscribe

ഹരികുമാറിന്റെ ചലച്ചിത്രവഴികൾ
ഷാജി പട്ടിക്കര

Categories:

മലയാള സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് ഹരികുമാർ

എം.ടി, ലോഹിതദാസ്, ശ്രീനിവാസനടക്കം പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾക്കു ദൃശ്യഭാഷ്യമൊരുക്കി ഹരികുമാർ

എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന നോവൽ ഹരികുമാർ ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമയ്ക്ക് മറ്റൊരു അമൂല്യനിധിയായി മാറും

1981-ൽ ശുഭ്ര നിറമാർന്ന ആമ്പൽപ്പൂവിന്റെ പേരിൽ, അതേ പരിശുദ്ധിയോടെ ഒരു ചലച്ചിത്രവുമായി മലയാള ചലച്ചിത്ര ലോകത്തെ സംവിധായകന്റെ മേലങ്കിയണിഞ്ഞ കലാകാരനാണ് ഹരികുമാർ. പതിനേഴ് സിനിമകളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അതിന്റെ നന്മയും വിശുദ്ധിയും. തെരഞ്ഞെടുക്കുന്ന പ്രമേയം മുതൽ ചിത്രീകരിക്കുന്ന ശൈലിയിലും അവതരണത്തിലും അതു തെളിഞ്ഞു കാണാം. സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും സ്വന്തം കഥ തന്നെയായിരുന്നു എന്നതു ശ്രദ്ധേയമായ കാര്യമാണ്. അതിൽതന്നെ നല്ലൊരു ഭാഗത്തിനു തിരക്കഥയും ചിലതിനു സംഭാഷണവും എഴുതി. എല്ലാം മലയാളി നെഞ്ചേറ്റിയ, മനസിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങൾ.

വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ സാന്നിധ്യമായി ഹരികുമാർ സാറിന്റെ സിനിമകൾ. ഒരു തവണ ദേശീയ അവാർഡ്, ആറ് സംസ്ഥാന അവാർഡുകൾ, പത്ത് തവണ ക്രിട്ടിക്‌സ് അവാർഡ്, ഫിലിം ഫെയർ അവാർഡ്, രാമു കാര്യാട്ട് അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, പതിനഞ്ചോളം പ്രാദേശിക അവാർഡുകൾ, അങ്ങനെ എത്രയെത്ര പുരസ്‌കാരങ്ങൾ… സുകൃതം എന്ന ഒറ്റ ചിത്രം മാത്രം സ്വന്തമാക്കിയത് നാൽപ്പത്തി രണ്ട് അവാർഡുകൾ.

എം.ടിയും ലോഹിതദാസും ശ്രീനിവാസനും അടക്കമുള്ള പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾക്കു സമർത്ഥമായി ദൃശ്യഭാഷ്യമൊരുക്കി മുക്തകണ്ഠ പ്രശംസ നേടിയൊരാൾ. പുരസ്‌കാരങ്ങൾ വാങ്ങുക മാത്രമല്ല, 1996-ലും 2008-ലും 2010-ലും ദേശീയ അവാർഡ് നിർണയത്തിൽ ജൂറിയായി സ്ഥാനം നൽകി രാജ്യത്തിന്റെ അംഗീകാരം. രണ്ടു തവണ സംസ്ഥാന അവാർഡ് നിർണയ കമ്മറ്റിയിൽ അംഗം. സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിയിൽ രണ്ട് തവണ ചെയർമാൻ സ്ഥാനം. 2006 മുതൽ 2011 വരെ കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ് അംഗം. ഇതോടൊപ്പം രണ്ട് തവണ മാക്ട ചെയർമാൻ പദവി. നിലവിൽ ഇന്ന് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുൻ രാഷ്ട്രപതി ശ്രീ. കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവി.

ഇത്രയൊക്കെ ഉന്നതങ്ങളിൽ നിൽക്കുന്ന ബഹുമുഖ പ്രതിഭയ്‌ക്കൊപ്പം ഒന്നിച്ചൊരു ചലച്ചിത്രത്തിൽ പ്രവൃത്തിക്കാൻ കഴിയുന്നതു തന്നെ ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ചു സ്വപ്നനേട്ടം. അങ്ങനെ നോക്കുമ്പോൾ നാല് സിനിമകളിലും മൂന്ന് ഡോക്യുമെന്ററികളിലും ഒന്നിച്ചു പ്രവൃത്തിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാനാണ്. മാക്ട സംഘടനയുടെ മീറ്റിങ്ങുകളിൽ ഇടയ്ക്കിടെ ഞാൻ കാണാറുണ്ടായിരുന്ന മുഖം. ഓരോ തവണ കാണുമ്പോഴും, ഇന്നും അന്നും മനസിൽ സൂക്ഷിക്കുന്ന ബഹുമാനത്തോടെ ഞാൻ നോക്കുമ്പോൾ ഊഴവും സുകൃതവും ഉദ്യാനപാലകനും ഉൾപ്പെടെയുള്ള സിനിമകൾ തിരശീലയിലെന്ന പോലെ ചിന്തയിൽ മിന്നിമറയും. സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന നാളുകളിൽ ഒരു വട്ടം കണ്ടിട്ടും മതിവരാതെ, വീണ്ടും സുകൃതം കാണാൻ തിയറ്ററിൽ ആർത്തിരമ്പിയ ജനാവലിക്കിടയിൽ ക്യൂ നിന്നത്.

subscribe

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് കൂടെ നടന്ന അച്ഛൻ
കബനി സി

Categories:

പഴകിയതും കാലഹരണപ്പെട്ടതുമായ ആശയങ്ങളുടെ പടം പൊഴിച്ച് സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു അച്ഛൻ

ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടി നടന്നതിന് അച്ഛൻ അറസ്റ്റിലാകുകയും ദേവികുളം സബ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുമ്പോൾ എനിക്ക് രണ്ടു വയസ്

അക്ഷരങ്ങളോടും വായനയോടും ബന്ധപ്പെട്ടതാണ് അച്ഛനെക്കുറിച്ചുള്ള ഓർമകൾ. നിരവധി പത്രങ്ങൾക്കും വാരികകൾക്കും അതിൽ നിന്നെല്ലാം വെട്ടിയെടുത്ത വാർത്താശകലങ്ങൾക്കും കുത്തിക്കുറിച്ച കടലാസുകൾക്കുമിടയിൽ കുനിഞ്ഞിരുന്നു വായിക്കുന്ന അച്ഛൻ

ആക്റ്റിവിസമാണ് അന്നും ഇന്നും അച്ഛന്റെ മേൽവിലാസം. സമൂഹത്തിലെ പുത്തൻ സ്പന്ദനങ്ങൾ തൊട്ടറിയാൻ അച്ഛന് അസാധാരണമായ കഴിവുണ്ട്

അച്ഛനെ കാത്തിരിക്കുന്ന നാലര വയസുകാരി. അധിക ദിവസവും അവളുടെ അച്ഛൻ വീട്ടിലുണ്ടാകാറില്ല. അവളുണരുന്നതിനു മുമ്പേ
വീടു വിട്ടുപോകുകയും ദിവസങ്ങൾക്കു ശേഷം അവളുറങ്ങിയതിനു ശേഷം മാത്രം തിരിച്ചു വരികയും ചെയ്യുന്നതു കൊണ്ട് അവൾക്ക് അച്ഛനെ
ശരിക്കും നഷ്ടപ്പെടുന്നുണ്ട്.

അത്തവണ കാത്തിരിപ്പു നീണ്ടുപോയി. അച്ഛൻ ഏഴിമലയിൽ പോയിരിക്കുകയാണെന്ന് അമ്മ അവളോടു പറഞ്ഞു. എല്ലാ ദിവസവും രാത്രിയിൽ കുഞ്ഞിക്കണ്ണുകൾ അടഞ്ഞുപോകുന്നതു വരെ അവൾ അച്ഛനെ കാത്തിരുന്നു. ഒരു ദിവസം നേരം പുലർന്നപ്പോൾ കുഞ്ഞിക്കണ്ണുകൾക്ക മുമ്പിൽ അതാ, ഒരു തൂക്കണാം കുരുവിക്കൂട്. ചകിരിനാരുകൾ കൊണ്ടു സൂക്ഷ്മമായി പിണച്ചുണ്ടാക്കിയ ആ കൂട് അവൾക്കു വേണ്ടി ഏഴിമലയിൽ നിന്നു കൊണ്ടു വന്നതാണെന്നും നാവിക അക്കാദമിക്കു വേണ്ടി സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതോടെ തൂക്കണാം കുരുവികൾക്ക് കൂടുകൾ നെയ്യാൻ വേറെ ഇടം തേടേണ്ടതുണ്ടെന്നും അച്ഛൻ അവളോടു പറഞ്ഞു. അത്രയും ചന്തമുള്ള കൂട് കണ്ടതോടെ അവളുടെ പിണക്കവും പരിഭവവും പോയിമറഞ്ഞു. തുടർച്ചയായ വീടുമാറ്റങ്ങളിൽ എവിടെയോ കൈമോശം വരും വരെ ആ കൂട് അവളുടെ കൂടെത്തന്നെയുണ്ടായിരുന്നു.

അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്റേതു മാത്രമായ ഓർമകളിൽ നിന്നല്ല ആരംഭിക്കുന്നത്, മറ്റു പലരുടെയും ഓർമകളുമായി അവ ഇഴചേർന്നു കിടക്കുന്നു. ഇടുക്കിയിലെ രാജാക്കാട്ടിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടി നടന്നതിന് അച്ഛൻ അറസ്റ്റിലാകുകയും ദേവികുളം സബ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുമ്പോൾ എനിക്ക് രണ്ടു വയസ്. ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ആ കേസ് തുടർന്നു. അച്ഛനെതിരേ മറ്റൊരു കേസ് പാലായിലുമുണ്ട്. രാജാക്കാടിലെയും പാലായിലെയും പോലീസ് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ ഒപ്പിടേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഇടുക്കിയിൽ തങ്ങേണ്ടി വന്നു.

കാളിയാറിലാണ് ഞാനും അച്ഛനും അമ്മയും അക്കാലത്ത് താമസിച്ചത്. രാജാക്കാട്ടിലേക്കും പാലായിലേക്കുമുള്ള യാത്രക്കൂലി പോലും രണ്ടു വർഷം മുന്നേ സർക്കാർ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അച്ഛന്റെ കൈയിലില്ല. എങ്കിലും നിർബാധം തുടരുന്ന രാഷ്ട്രീയ/സാംസ്‌ക്കാരിക പ്രവർത്തനം. അതെല്ലാം കൊണ്ടു തന്നെ വീട്ടിൽ തികഞ്ഞ ദാരിദ്ര്യം. ഭരണകൂടത്തിനെതിരേ പ്രവർത്തിച്ചു എന്ന് ആരോപണവിധേയനായി ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഒരാളിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ പോലും പേടിക്കുന്ന സമൂഹം. അറിയാത്ത നാട്ടിൽ, അറിയാത്ത നാട്ടുകാർക്കിടയിൽ നിരാലംബരായി ഒരമ്മയും കുഞ്ഞും. പ്രാരാബ്ധങ്ങൾക്കിടയിലും അച്ഛന്റെ സുഹൃത്തുക്കൾ വാങ്ങിത്തരുന്ന റേഷനരിയിൽ ഒതുങ്ങാത്ത വിശപ്പ് തൊട്ടടുത്ത പറമ്പിലെ ചാമ്പയ്ക്കയിലേക്ക് നീളാറുള്ളതിനെക്കുറിച്ച് പണ്ടെന്നോ അച്ഛൻ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികളുടെതു പോലുള്ള ബാല്യമായിരിക്കില്ല സിവിക് ചന്ദ്രന്റെ മകളെന്ന നിലയിൽ എന്റേതെന്ന് കാളിയാറിലെ ഒളിജീവിതം വ്യക്തമായി കോറിയിട്ടിരുന്നു…

അവിടന്നങ്ങോട്ട് തീക്ഷ്ണമായ അനുഭവങ്ങളുടെയും ഓർമകളുടെയും ചുഴികളും മലരികളും അതിശയങ്ങളും നിറഞ്ഞ ജീവിതം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ തീവ്രരാഷ്ട്രീയ പശ്ചാത്തലത്താലും ആക്റ്റിവിസ്റ്റ് ജീവിതത്തിന്റെ അനിവാര്യതകളാലും ഒരിടത്തും വേരുറക്കാതെ, റഷ്യൻ കഥകളിലെ ദുർമന്ത്രവാദിനി ബാബയാഗയുടെതു പോലുള്ള കോഴിക്കാലുകളിൽ തിരിയുന്ന കുടിലുകളിൽ നിന്ന് കുടിലുകളിലേക്കുള്ള ദേശാടനം. ഓർമകളാൽ സമ്പന്നവും വിചിത്രവും അതേ സമയം തികച്ചും നിരാലംബവുമായ ജീവിതം.

‘എ കോൺസ്റ്റബിൾ കോൾസ് ‘ എന്ന ഷീമസ് ഹീനി കവിതയിൽ ഞങ്ങളുടെ അക്കാലത്തെ ജീവിതമുണ്ട്. അയർലൻഡിലെ ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു കർഷക കുടുംബത്തിൽ വിവരങ്ങൾ തിരക്കാൻ വരുന്ന പൊലീസുകാരനും അയാളുടെ സൈക്കിളും അവിടത്തെ ബാലന്റെ ഭാവനയിൽ ഭരണകൂട ഭീകരതയുടെയും ഭീതിയുടെയും പ്രതീകങ്ങളായി മാറുന്നു. ‘അച്ഛനെ കാണാൻ ചങ്ങാതിമാർ ഇപ്പോഴും വരാറുണ്ടോ’ എന്ന പതിവ് വ്യാജ കുശലങ്ങളോടെ അയൽക്കാരുടെ വേഷം കെട്ടിയ പൊലീസുകാർ വീട്ടിൽ നിരന്തരം കയറിയിറങ്ങി.

ചുവപ്പിൽ നിന്നു പതിയെ പച്ചയിലേക്കു കൂടെ നടന്നു കയറുന്ന അച്ഛനാണ് എന്റെ കുട്ടിക്കാല ഓർമകളിലുള്ള ഒരാൾ. ജാലകപ്പടിമേൽ കൂടു കൂട്ടിയ വേട്ടാളനെക്കുറിച്ച്, പരിസ്ഥിതിവാദത്തിന്റെയും ഏകലോക ദർശനത്തിന്റെയും ഹരിതജാലകം തുറന്നിട്ട ജോൺസി ജേക്കബിന് കത്തെഴുതാൻ രണ്ടാം ക്ലാസുകാരിയെ പ്രോത്സാഹിപ്പിക്കുന്ന അച്ഛൻ. എൺപതുകളുടെ രണ്ടാം പകുതിയിൽ കേരളത്തിലുയർന്നു വന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സാംസ്‌ക്കാരിക ആക്റ്റിവിസത്തിന്റെയും കേന്ദ്രമായിരുന്നു അന്നു ഞങ്ങൾ താമസിച്ചിരുന്ന തൃശൂർ ജില്ലയിലെ മേലൂരിലെയും കൊരട്ടിയിലെയും പാടുക്കാട്ടെയും ഒളരിക്കരയിലെയും നടത്തറയിലെയും എരവിമംഗലത്തേയും വാടക വീടുകൾ. സാംസ്‌ക്കാരിക കൂട്ടായ്മകൾ സംഘടിപ്പിച്ച ചലച്ചിത്രമേളകളിലൂടെ ചാർലി ചാപ്ലിന്റെ ‘ഗ്രേറ്റ് ഡിക്‌റ്റേറ്റർ’ അടക്കമുള്ള ലോക ചലച്ചിത്രങ്ങൾ പരിചയപ്പെടുത്തിയതും അച്ഛൻ തന്നെ. ‘മോഡേൺ ടൈംസ് ‘ പോലുള്ള ചലച്ചിത്രങ്ങൾ കണ്ട് ചാപ്ലിന്റെ ഇഷ്ടക്കാരിയായി മാറിയ രണ്ടു വയസുകാരി ഹരിത ചാപ്ലിൻ രാത്രി വീട്ടിലേക്കു വരുന്നതും നോക്കിയിരിപ്പായി. ‘മോൾ ഉറങ്ങിക്കിടന്നപ്പോൾ. ചാപ്ലിൻ വന്നു പോയല്ലോ’യെന്ന് പിറ്റേന്ന് അവളെ ചെറുചിരിയോടെ ആശ്വസിപ്പിക്കുന്ന
അച്ഛനും ഓർമകളിലുണ്ട്.

subscribe

ജീവിതം, പിൻകർട്ടനും പിന്നിൽ
സുഭാഷ് ചന്ദ്രൻ

Categories:

നാലു തൂണുകളിൽ നാട്ടിനിർത്തപ്പെട്ട അരങ്ങുകളിൽ അരങ്ങേറിയ കുറെ നാടകങ്ങളെയും അതിൽ പ്രധാന വേഷം കെട്ടിയ നാല് അഭിനേത്രികളെയും കുറിച്ചുള്ള ചുരുക്കിയെഴുത്തല്ല ഈ പുസ്തകം

ഇരുനൂറു രൂപ പ്രതിഫലം ശ്രദ്ധയോടെ വാങ്ങിയിട്ട് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ കയറുന്നതിനുമുമ്പ്, നിലാവത്ത് റോഡരികിൽ കിടന്നിരുന്ന രണ്ടു മാമ്പഴങ്ങൾ അവർ പെറുക്കിയെടുത്തത് എനിക്ക് ഇന്നും ഓർമയുണ്ട്: ‘നാളെ ഇതിട്ട് ഒരു മാമ്പഴക്കറി വെക്കാം. ഞങ്ങടെ അച്ഛന് അത് വല്ലിഷ്ടാ!’ ഓ, ജലജ! പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും ആ രാത്രി ഓർത്ത് ഇന്നും എന്റെ ചങ്കു വേദനിക്കുന്നു!

പെണ്ണായി ജനിച്ചുപോയത് ഒരു തെറ്റാണെന്ന തോന്നൽ സമൃദ്ധമായി നമ്മുടെ പെങ്ങന്മാരിൽ നിറഞ്ഞുനിന്ന ഒരു കാലത്താണ് സാവിത്രിയും സരസയും ഉഷയും എൽസിയുമൊക്കെ തങ്ങളുടെ കൗമാര യൗവനങ്ങൾ പിന്നിട്ടത്

ഒന്ന്

ഭാനുപ്രകാശിന്റെ പുതിയ പുസ്തകത്തിനു അവതാരിക എഴുതാനായി മുഴുവൻ പുറങ്ങളും വായിച്ചതിനുശേഷം കണ്ണടച്ചിരിക്കുമ്പോൾ, വളരെക്കാലംകൂടി ഞാൻ ജലജയെ ഓർമിച്ചു. വേണു നാഗവള്ളിക്കാലത്ത് വെള്ളിത്തിരയിൽ വിഷാദമന്ദഹാസത്തോടെ തെളിഞ്ഞുകണ്ട സിനിമാനടി ജലജയെ അല്ല; വടക്കൻപറവൂരെ പ്രഭൂസ് തിയേറ്ററിനു പിന്നിലൂടെ ഇഴയുന്ന ഇടവഴി താണ്ടിച്ചെന്നാൽ, ഇരുവശവും വിഷാദത്തോടെ നിൽക്കുന്ന ചെത്തിത്തേയ്ക്കാത്ത വീടുകളിലൊന്നിൽ താമസിച്ചിരുന്ന നാടകനടി ജലജയെ. എന്റെ ആദ്യത്തെ നാടകമെഴുത്ത് അരങ്ങിലെത്തിയപ്പോൾ അതിൽ നായികയായി അഭിനയിച്ചത് ജലജയായിരുന്നു. ‘ജനയിത്രി തിയേറ്റേഴ്‌സ്’ എന്ന പേരിൽ ഞാനും എന്റെ അമ്മാവന്റെ മകൻ രാജീവ് തെക്കനും ചേർന്നു രൂപം കൊടുത്ത നാടകസമിതിയുടെ ആദ്യത്തെതും അവസാനത്തെതുമായ നാടകത്തിലേക്ക്-‘അമാവാസിയുടെ ഹൃദയം’ എന്നായിരുന്നു അതിന്റെ പേര്-നായികയെ അന്വേഷിച്ചുചെന്നതായിരുന്നു ഞങ്ങൾ. ബി.എയ്ക്കു പഠിക്കുന്ന നാടകകൃത്തിന്റെ ഉള്ളിൽ നാടകനടികളെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾക്ക് അപക്വതയുടെ ചൂടും എരിവും ഉണ്ടായിരുന്നിരിക്കണം: ഒരു കലാകാരിയെ കാണാൻ എന്നതിനെക്കാൾ ഒരു സുന്ദരിയെ കാണാൻ എന്നതായിരുന്നു ആ യാത്രയുടെ ഒറ്റവരിസംഗ്രഹം. കാരണം, അക്കാലത്തെ എല്ലാ അമ്പലപ്പറമ്പു നാടകങ്ങളിലുമെന്നപോലെ ഞാനെഴുതിയ നാടകത്തിലും നായിക തറവാടിയും അഭിജാതയുമായ ഒരുവളായിരുന്നു. കുറഞ്ഞ പ്രതിഫലത്തുക പറ്റി അഭിനയിക്കാൻ തയാറുള്ള സുന്ദരിയെത്തപ്പി അങ്ങനെയാണ് ഞങ്ങളൊടുവിൽ വടക്കൻപറവൂരിലെ ശീമക്കൊന്നത്തഴപ്പുകൾ വകഞ്ഞ് ജലജയുടെ വീട്ടിലെത്തിച്ചേരുന്നത്.

മൊബൈൽ ഫോണുകളുടെ അശ്ലീലയുഗം ആരംഭിച്ചിരുന്നില്ല. അവിചാരിതമായി ചെന്നു കയറിയ അപരിചിതരെ കണ്ട് അറുപതു വയസുള്ള വീട്ടുകാരി ചെത്തിത്തേയ്ക്കാത്ത ദരിദ്രഭവനത്തിന്റെ ഉമ്മറത്തുനിന്ന് നെറ്റിചുളിച്ചു: ‘ആരാ?’
വന്ന കാര്യം പറഞ്ഞപ്പോൾ പ്ലാസ്റ്റിക് വള്ളിയിൽ മെനഞ്ഞ വൃത്താകൃതിയിലുള്ള രണ്ടു പഴയ കസേരകളിലേക്കു ചൂണ്ടി അവർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. കതകിനു പകരം പഴയ സാരി മുറിച്ചു ഞാത്തിയിരുന്ന പടുത വകഞ്ഞ് അടുക്കളയിലേക്ക് ജലജയുടെ അമ്മ നിഷ്‌ക്രമിച്ചു. പിഞ്ഞിപ്പോയ ആ മുഷിഞ്ഞ സാരിക്കഷണം ദുഃഖനിർഭരമായ ഒരു കലുഷനാടകത്തിനായി ഉയരാനിരിക്കുന്ന തിരശ്ശീലപോലെ തോന്നിച്ചു. കുറച്ചു കഴിഞ്ഞ് കൈയിൽ രണ്ടു സ്റ്റീൽ ഗ്ലാസുകളുമായി അവർ മടങ്ങിവന്നു. മധുരമോ കടുപ്പമോ ഒട്ടുമില്ലാത്ത ആ പാവം കട്ടൻകാപ്പിയിൽ പക്ഷേ, ആതിഥേയയുടെ സ്‌നേഹത്തിന്റെ ചൂട് നിറയെ ഉണ്ടായിരുന്നു.

‘ജലജേ, മോളേ, ദേ നിന്നെ ബുക്ക് ചെയ്യാൻ കടുങ്ങല്ലൂരീന്ന് രണ്ടുപേരു വന്നേക്കണു. ഒന്നു വേഗം എണീച്ചു വാ!’, ആത്മഗതം പറഞ്ഞാൽപ്പോലും അപ്പുറത്തു കേൾക്കാവുന്ന ആ കൊച്ചുവീടിന്റെ അകത്തേക്കു കഴുത്തുതിരിച്ച് ആയമ്മ ഉറക്കെ വിളിച്ചു.

‘എഴുന്നേറ്റു’വരാൻ അപേക്ഷിക്കുന്നതു കേട്ടപ്പോൾ ജലജ അസുഖത്താലോ മറ്റോ അകത്തെ മുറിയിൽ കിടക്കുകയാവും എന്നാണ് ഞാൻ കരുതിയത്. ചെറിയ മുറ്റത്ത് ചിക്കിച്ചികയാൻ വന്ന അയൽപക്കത്തെ പിടക്കോഴിയെ ഓടിച്ചുവിട്ടിട്ട് ജലജയുടെ അമ്മ വീണ്ടും അകത്തേക്കു നീട്ടിവിളിച്ചു: ‘ഡീ ജലജേ, ഡ്യേ!’
പിന്നെ സ്വകാര്യമെന്നോണം ശബ്ദം താഴ്ത്തി ഞങ്ങളോടു പറഞ്ഞു: ‘പാവത്തിന് തീരേ വയ്യ. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് വന്നേപ്പിന്നെ ഇതെത്രാമത്തെ പ്രാവശ്യാ കക്കൂസിപ്പോണേന്നോ!’
സുന്ദരിയെ കാണാനും തന്റെ നാടകത്തിൽ നായികയാക്കാനും ചെന്ന പതിനെട്ടുകാരന്റെ ഉത്സാഹം ഒന്നു മങ്ങി. ‘എന്താ, വല്ല വയറ്റിളക്കവും പിടിച്ചതാണോ?’, ഞാൻ പതിയെ ചോദിച്ചു.
‘അല്ല മോനേ’, അവർ കുറെക്കൂടി ശബ്ദം താഴ്ത്തി പറഞ്ഞു: ‘അവൾക്ക് ചോരപോക്കാൺ കൊറേക്കാലായി തൊടങ്ങീട്ട്!’
ചളുക്കമുള്ള ചായഗ്ലാസുകളെടുത്ത് അവർ അകത്തേക്കു പോയി. ഞാനും രാജീവും മുഖാമുഖം നോക്കി. ചോരപോക്കുള്ള ദരിദ്രകലാകാരിയെ ആദ്യമായി നേരിൽ കാണാൻ, നട തുറക്കുന്നതും കാത്ത് പണ്ട് കടുങ്ങല്ലൂരമ്പലത്തിന്റെ സോപാനത്തിൽ കാത്തുനിന്നതിനെക്കാൾ ആകാംക്ഷയോടെ ഞങ്ങൾ വട്ടക്കസേരകളിൽ ഇരുന്നു.

subscribe

SANJEEVANAM
പി. ടി. ബിനു

Categories:

ഡോ. എ.വി. അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പിനു കീഴിലുള്ള ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം. ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം

വിദഗ്ധരായ ഡോക്ടർമാർ, രോഗനിർണയത്തിനും ചികിത്സയ്ക്കും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ, ആശുപത്രിയിൽ തന്നെ തയാറാക്കുന്ന ഔഷധങ്ങൾ, പരിസ്ഥിതി സൗഹാർദമായ അന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സഞ്ജീവനത്തിന്റെ സവിശേഷതകളാണ്

പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് സഞ്ജീവനം ലഭ്യമാക്കുന്നത്. സ്വാസ്ഥ്യ ചികിത്സ, രോഗശമന ചികിത്സ, ആരോഗ്യ പരിരക്ഷാ ചികിത്സ

വ്യക്തി അധിഷ്ഠിത പരിചരണമാണ് സഞ്ജീവനം നൽകുന്നത്. സ്വദേശത്തു നിന്നു മാത്രമല്ല, വിവിധ വിദേശരാജ്യങ്ങളിൽ നിന്നും സഞ്ജീവനത്തിൽ ചികിത്സയ്ക്കും സ്വാസ്ഥ്യസംരക്ഷണത്തിനുമായി ആളുകൾ എത്തുന്നു

കേരള ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ കരസ്ഥമാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ആയുർവേദ ആശുപത്രിയാണ് ഡോ. എ.വി. അനൂപ് നേതൃത്വം നൽകുന്ന എ.വി.എ ഗ്രൂപ്പിനു കീഴിൽ കൊച്ചി കാക്കനാട്-പള്ളിക്കരയിൽ സ്ഥിതി ചെയ്യുന്ന സഞ്ജീവനം. ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആയുർവേദ ആശുപത്രികൾക്കു ലഭിക്കുന്ന സംസ്ഥാനത്തെ ഉയർന്ന അംഗീകാരമാണ് ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ.

ആയുർവേദ ചികിത്സയിൽ സഞ്ജീവനത്തിനു മാത്രം അവകാശപ്പെടാവുന്ന നിരവധി സവിശേഷതകളുണ്ട്. വിദഗ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, രോഗനിർണയത്തിനും ചികിത്സാരീതിക്കും ഉന്നത നിലവാരമുള്ള ചികിത്സാസംവിധാനങ്ങൾ, ചികിത്സയ്‌ക്കെത്തുന്നവർക്ക് ആശുപത്രിയിൽ തന്നെ തയാറാക്കുന്ന ഔഷധങ്ങൾ, ആരും ആഗ്രഹിക്കുന്ന പരിസ്ഥിതി സൗഹാർദമായ അന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സഞ്ജീവനത്തിന്റെ സവിശേഷതകളാണ്. പാരമ്പര്യരീതികളായ നാചുറോപ്പതി, യോഗ എന്നിവയും ഫിസിയോ തെറാപ്പി, മോഡേൺ ഡയഗ്നോസിസ് എന്നിവയും സഞ്ജീവനത്തിന്റെ സവിശേഷതകളാണ്.

ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയ ഫിറ്റ്‌നസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഇ-ലൈബ്രറി, മിനി സിനിമാ തിയേറ്റർ, യോഗ സെന്റർ, റിക്രിയേഷൻ സെന്റർ, ഉയർന്ന നിലവാരമുള്ള മുറികൾ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ റസ്റ്ററന്റുകൾ തുടങ്ങിയവയെല്ലാം സഞ്ജീവനത്തിന്റെ സമാനതകളില്ലാത്ത നേട്ടങ്ങളാണ്.

ആരോഗ്യരംഗത്ത് 16 വർഷം പിന്നിടുന്നു
……………………………

അരോഗ്യരംഗത്ത് 16 വർഷം പിന്നിടുകയാണ് സഞ്ജീവനം. 2004-ൽ ആണ് സഞ്ജീവനം ആരംഭിക്കുന്നത്. ആരോഗ്യരംഗത്ത്, ആയുർവേദ ചികിത്സാസമ്പ്രദായവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എ.വി.എ ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഡോ. എ.വി. അനൂപിന്റെ കീഴിൽ സഞ്ജീവനത്തിന് ആരംഭം കുറിക്കുന്നത്. ആരംഭഘട്ടത്തിൽത്തന്നെ സഞ്ജീവനം പാരമ്പര്യ-ആധുനിക രീതികളെ കോർത്തിണക്കുന്ന എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. അറബിക്കടലിന്റെ റാണി എന്നു വിളിപ്പേരുള്ള, കേരളത്തിന്റെ വാണിജ്യതലസ്ഥാനത്ത് തുടക്കമിട്ട സഞ്ജീവനത്തിന്റെ പ്രശസ്തി ഇന്ന് ആയുർവേദ ചികിത്സാരംഗത്ത് രാജ്യത്തിന്നകത്തു മാത്രമല്ല, വിദേശത്തും എത്തിയിരിക്കുന്നു. വർഷങ്ങളായി സ്വദേശത്തു നിന്നും വിദേശത്തു നിന്നും വരുന്ന അതിഥികൾക്ക് മികച്ച അഭിപ്രായമാണ് ഈ ആരോഗ്യാലയത്തെക്കുറിച്ചുള്ളത്.

സഞ്ജീവനത്തിന്റെ പ്രത്യേകതകൾ
………………………

subscribe