ബ്രഹ്മസൂത്രയോഗം

ഓ ജാഗ്രതായുക്തം കർമം യോഗ:
യോഗം ബ്രഹ്മ: അഹം ബ്രഹ്മാസ്മി

ജാഗ്രതയോടെയുള്ള കർമം ആണ് യോഗം.
യോഗം ബ്രഹ്മം ആകുന്നു. ഞാൻ ബ്രഹ്മം ആകന്നു.

മനസിനെയും ഇന്ദ്രിയങ്ങളെയും ജയിച്ച് ബോധത്തിലെ അജ്ഞാനത്തെക്കൂടി ദുരീകരിക്കുമ്പോൾ സ്വ സ്വരൂപത്തെ ആത്മാവിനെ ബ്രഹ്മത്തെ അറിയുവാൻ കഴിയുന്നു. ബ്രഹ്മത്തെ അറിയുന്നവൻ ആണ് യോഗി. യോഗിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശ്രേഷ്ഠൻ.

ചക്രാസനം
…………………….

നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള ഉത്തമമായ ഒരു ആസനമാണ് ചക്രാസനം.

പരിശീലനരീതി
…………………………..

മലർന്ന് കിടന്ന് രണ്ട് കാലുകളും മടക്കി ഉപ്പൂറ്റി പൃഷ്ഠഭാഗത്തിനോട് ചേർത്തുവയ്ക്കുക. രണ്ട് കൈകളുടെയും മുട്ടുകൾ മടക്കി കൈപ്പത്തികൾ ശിരസിന്റെ ഇരു വശങ്ങളിലും തറയിൽ പതിപ്പിച്ചുവയ്ക്കുക. ശേഷം ശ്വാസം എടുത്തുകൊണ്ട് ശിരസും ശരീരവും കൈപ്പത്തിയുടെയും കാൽപാദത്തിന്റെയും ബലത്തിൽ സാവകാശം മുകളിലേക്ക് ഉയർത്തി കൈയും കാലും ശരീരവും കൂടി ഒരു അർധ ചക്രാകൃതിയിലാക്കുക. ഈ നിലയിൽ നിന്നുകൊണ്ട് അഞ്ച് ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. അതിനു ശേഷം ശ്വാസം വിട്ടുകൊണ്ട് സാവകാശം ശരീരം താഴ്ത്തി പൂർവസ്ഥിതിയിലേക്ക് വരിക.

പ്രയോജനങ്ങൾ
………………………

ശ്വാസകോശത്തിനും ഹൃദയത്തിനും വികസം കിട്ടുന്നു. നട്ടെല്ലിനെ അയവുള്ളതാക്കി യൗവനത്തെ നിലനിർത്തുന്നു. സർവനാഡികൾക്കും ഉത്തേജനം കിട്ടുന്നു. ദുർമേദസിനെ കുറയ്ക്കുന്നു. ഇടുപ്പു വേദന, ഇടുപ്പെല്ലിന്റ സ്ഥാനഭ്രംശം, നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, ഗ്യാസ് ട്രബിൾ, ദഹനക്കേട്, വാതം, വൃക്ക സംബന്ധമായ അസുഖങ്ങൾ, നടുവേദന, മുതലായവയ്ക്ക് ഈ ആസനം വളരെയധികം പ്രയോജനകരമാണ്.

subscribe