ദുബായ് ദേരയിൽ നടന്ന ഞാൻ മലയാളി മാസികയുടെ പ്രകാശന ചടങ്ങ്

പ്രകാശന ചടങ്ങിൽ ജാക്കി റഹ്മാൻ, വൈശാഖ രാജൻ, രൺജി പണിക്കർ, എം.എ റിനീഷ്, വൈ.എ റഹീം, ഷാജഹാൻ, സുനിൽ അസീസ്, പ്രേംജിത് തുടങ്ങിയവർ

ദുബായ് ദേരയിലെ ക്രൗൺ പ്ലാസയിൽ നടന്ന ഞാൻ മലയാളി മാസികയുടെ പ്രകാശന ചടങ്ങ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ വാഴശേരി, ദുബായ് ജനറൽ സെക്രട്ടറി സി.എ ബിജു, യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് അലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു സോമൻ, പ്രസിഡന്റ് വൈ.എ റഹീം, ഖലീജ് ടൈംസ് ബിസിനസ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഞാൻ മലയാളിയുടെ മാനേജിങ് ഡയറക്ടർ സന്ധ്യാമോഹൻ, മാനേജിങ് പാർട്ട്ണർ ബിനു കുര്യൻ എന്നിവർ സമീപം.

ഞാൻ മലയാളി മാസികയുടെ ആദ്യ കോപ്പി രൺജി പണിക്കർ ചലച്ചിത്ര നിർമ്മാതാവ് വൈശാഖ രാജനു നൽകി പ്രകാശനം ചെയ്യുന്നു. മാസികയുടെ മാനേജിങ് ഡയറക്ടർ സന്ധ്യാമോഹൻ, മാനേജിങ് പാർട്ട്ണർ ബിനു കുര്യൻ എന്നിവർ സമീപം.