Youth+

You Are Here: Home / Archives / Category / Youth+

യക്ഷിയും വേദികയും പിന്നെ ശരണ്യയും
ശരണ്യ ആനന്ദ് / മഞ്ജു ചന്ദ്ര

Categories:

ഭയത്തിന്റെ ആഴങ്ങളിൽ പ്രേക്ഷകരെ പിടിച്ചിലുച്ച ആകാശഗംഗ 2 – ലെ യക്ഷിയെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. യക്ഷി ഗ്രാഫിക്‌സ് ആണെന്നാണ് പ്രേക്ഷകർ ആദ്യം വിശ്വസിച്ചത്. എന്നാൽ, യക്ഷിയായി വേഷമിട്ടത് ശരണ്യ ആനന്ദ് എന്ന യുവനടിയാണെന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ ശരണ്യ കുടുംബവിളക്ക് എന്ന സീരിയലിലെ വേദികയായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു. ശരണ്യ ആനന്ദിന്റെ വിശേഷങ്ങൾ.

സിനിമയിൽ തുടക്കക്കാർ എന്ന നിലയിൽ ഏതൊരു ആർട്ടിസ്റ്റിനും തന്നെ തിരിച്ചറിയുന്ന മുഖമാണു പ്രേക്ഷകരുടെ മുന്നിൽ തന്റെ അഭിനയ സാധ്യത പ്രകടിപ്പിക്കാനുള്ള ഒരു ഉപാധി. എന്നാൽ, ആരാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആത്മവിശ്വാസത്തോടെ തയാറായി എന്നതാണ് യുവനടിയായ ശരണ്യ ആനന്ദിന്റെ മനസിന്റെ വലിപ്പം.

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ-2 എന്ന ചിത്രത്തിൽ കത്തിക്കരിഞ്ഞു വികൃത വേഷത്തിൽ പ്രേതമായി അഭിനയിക്കുമ്പോൾ ശരണ്യ ആനന്ദിൻെ മനസിൽ ഉണ്ടായിരുന്നത് ഒരു ലക്ഷ്യം മാത്രം. തനിക്കു ലഭിച്ച കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നത്. മൂന്നു നാലു മണിക്കൂർ കൊണ്ട് മേക്കപ്പിട്ട് എല്ലാ അർത്ഥത്തിലും കഷ്ടപ്പെട്ട് അവതരിപ്പിച്ചത് ആരും അറിയാതെ പോകുമോയെന്ന വിഷമമുണ്ടായിരുന്നു. എന്നാൽ, ആകാശഗംഗ-2 റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, യക്ഷിയായി അഭിനയിച്ചത് സുന്ദരിയായ ശരണ്യ ആനന്ദാണെന്ന് സംവിധായകൻ വിനയൻ തന്നെ പ്രേക്ഷകരെ പരിചയപ്പെടുത്തി.

യക്ഷി ഗ്രാഫിക്‌സ് ആണെന്നാണ് എല്ലാവരും കരുതിയത്. ആ വാർത്ത ഏവരെയും അത്ഭുതപ്പെടുത്തി. ഇതിനകം രണ്ടു മൂന്നു വർഷത്തിനുള്ളിൽ നായികയായും മറ്റു ചെറുതും വലിതുമായ ഒരു ഡസനിലധികം ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടിയ ശരണ്യ അനന്ദ്, വളരെ വികൃതമായി മുഖം തിരിച്ചറിയാത്ത കഥാപാത്രത്തെ അവതരിപ്പിച്ചതിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

‘അഭിനയിക്കുമ്പോൾ സങ്കടമുണ്ടായിരുന്നു. ഇത്ര കഷ്ടപ്പെട്ടിട്ടും ആരും അറിയാതെ പോകുമല്ലൊയെന്ന്. എന്നാൽ, വിനയൻ സാർ പറഞ്ഞിരുന്നു, ചിത്രം റിലീസാകുമ്പോൾ ശരണ്യയെ കൂടുതൽ അറിയുമെന്ന്. അത് സംഭവിച്ചു. ഇപ്പോൾ എനിക്കു വളരെ സന്തേഷമുണ്ട് വിനയൻ സാറിന്റെ പടത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ’ ശരണ്യ പറഞ്ഞു.

ആകാശഗംഗയ്ക്കു ശേഷം പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുമെന്ന് ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഏവരേയും ദുരിതക്കഴത്തിൽ താഴ്ത്തി കൊണ്ട് മഹാമാരി പിടിമുറുക്കിയത്. ദീർഘകാലത്തെ സ്വപ്നങ്ങളുടെ നിറം മങ്ങുന്ന നേരം. ഇനി എന്തു ചെയ്യണമെന്നറിയാതെ നിസംഗതയുടെ ആഴങ്ങളിലേക്കു താഴ്ന്നു കൊണ്ടിരിക്കുമ്പോഴാണു വീണ്ടും സ്വപ്നങ്ങളെ തൊട്ടുണർത്തിയ ആ മഹാഭാഗ്യം ശരണ്യയെ തേടിയെത്തിയത്.

ഇപ്പോൾ ശരണ്യ ആനന്ദ് വീണ്ടും ആത്മസംതൃപ്തിയുടെ നിറവിലാണ്. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ‘കുടുംബ വിളക്കി’ൽ വേദിക എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി ശരണ്യ. അഭിനയം തന്നെയാണെങ്കിലും ശരണ്യ തന്റെ പുതിയ കർമപഥം നന്നായി ആസ്വദിക്കുകയാണ്.

”ഇതിനു മുമ്പു പലപ്പോഴും സീരിയലിൽ അവസരം വന്നിട്ടുണ്ട്. പക്ഷേ, സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുടുംബ വിളക്കിലെ അവസരം പ്രയോജനപ്പെടുത്തുന്നതാണു നല്ലതെന്നു തോന്നി. മാത്രമല്ല, സീരിയലിൽ അഭിനയിച്ചതുകൊണ്ട് സിനിമയിലെ അവസരം നഷ്ടപ്പെടില്ലെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്റെ തീരുമാനം വളരെ ശരിയായിരുന്നവെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ്, എന്റെ ഭാഗം ടെലികാസ്റ്റ് ചെയ്തു തുടങ്ങിയത്തോടെ പ്രേക്ഷകരിൽ നിന്നു ലഭിക്കുന്ന ഫോൺ വിളികളും മെസേജുകളും…’ ശരണ്യ ആനന്ദിന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ.

1971 ബിയോണ്ട് ബോർഡേഴ്‌സ്, അച്ചായൻസ്, കാപ്പിച്ചീനോ, ചങ്ക്‌സ്, ചാണക്യ തന്ത്രം, മാമാങ്കം, ആകാശമിഠായി, തനഹ, ലാഫിങ് അപ്പാർട്ട്‌മെന്റ്‌സ് നിയർ ഗിരി നഗർ, ആകാശഗംഗ-2, എ ഫോർ ആപ്പിൾ എന്നി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷമാണ് വളരെ യാദൃചികമായി ശരണ്യ കുടുംബ വിളക്ക് എന്ന ഹിറ്റ് പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങറ്റം കുറിക്കുന്നത്. ഗുജറാത്തിൽ ബിസിനസ് ചെയ്തിരുന്ന ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിൽ ജനിച്ച ശരണ്യ ആനന്ദ്, പത്തനംത്തിട്ട അടൂർ സ്വദേശിനിയാണ്.

subscribe

Doctor വില്ലൻ കോമേഡിയൻ
റോണി ഡേവിഡ് / ആർ. രാജ്കുമാർ

Categories:

ഉണ്ട, ആനന്ദം, ഡാഡികൂൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് റോണി ഡേവിഡ്


കുരുക്ഷേത്രയുടെ ഓഡിഷനിൽ മൂന്നൂറോളം പേരാണ് പങ്കെടുത്തത്. എനിക്കും അവസരം ലഭിച്ചു. കാർഗിലിലായിരുന്നു ചിത്രീകരണം

സ്‌കിറ്റ്, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു

തമിഴ്‌നാട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ശമ്പളം വളരെ കുറവാണ്. താമസത്തിനുള്ള വാടകയും ഭക്ഷണത്തിനുള്ള ചെലവും കഴിയുമ്പോൾ പിന്നെ അധികമൊന്നും കൈയിലുണ്ടാകില്ല

ടൊവിനോ നായകനായ ഫൊറൻസിക്കിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഡാനോ മാമ്മനാണ്. റോണി ഡേവിഡാണ് ഡാനോ മാമ്മനായി അഭിനയിച്ചത്. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാറാണ് ഡോക്ടർ കൂടിയായ റോണി ഡേവിഡിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം. ഇപ്പോൾ റോണിക്ക് കൈനിറയെ കഥാപാത്രങ്ങളാണ്. ഹെലനിലെ ജയശങ്കർ ഏറെ ശ്രദ്ധേയമായ വേഷമാണ്. റോണിയുടെ വിശേഷങ്ങൾ.

  • പഠനകാലം

സ്‌കൂൾ പഠനകാലത്തുതന്നെ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്ന് സംസ്‌കൃത കോളേജിൽ വിദ്യാർത്ഥിയായ സന്തോഷ് സൗപർണികയും എം.ജിയിൽ എന്റെ സീനിയറായ വേണുച്ചേട്ടനുമാണ് എന്നെ നാടകവുമായി കൂടുതൽ അടുപ്പിച്ചത്. സന്തോഷേട്ടൻ അന്നേ അമച്വർ നാടകങ്ങൾ ചെയ്യുന്നുണ്ട്. സന്തോഷേട്ടനെ കണ്ട് നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞു. പ്രീഡിഗ്രി ആദ്യ വർഷം സീനിയേഴ്‌സിനൊപ്പം നാടകം ചെയ്തിരുന്നു. പ്രൊഫ. ജി.ശങ്കരപ്പിള്ള സാറിന്റെ നാടകങ്ങളായ ഉമ്മാക്കിയും പൗലോസ് എന്ന വെറും പൗലോസും ഡോ. കെ. അയ്യപ്പപ്പണിക്കർ സാറിന്റെ സ്‌കിറ്റുകൾ, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ഫാൻസി ഡ്രസിലും മോണോ ആക്ടിലും ഞാൻ വിന്നറായി. മാത്രമല്ല, ഡ്രാമ ഫെസ്റ്റിവലിൽ ഞങ്ങളുടെ നാടകത്തിനു മൂന്നാം സ്ഥാനവും കിട്ടി. കേന്ദ്ര കഥാപാത്രം, ഉമ്മാക്കിയെ അവതരിപ്പിച്ചത് ഞാനാണ്. നടൻ എന്ന നിലയിലുള്ള രൂപപ്പെടലിനെപ്പറ്റി വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. എം.ജി കോളേജിൽ ഉമ്മാക്കി ഒന്നാം സ്ഥാനത്തെത്തി. ബെസ്റ്റ് ഡയറക്ടർ സന്തോഷേട്ടനായിരുന്നു. ബെസ്റ്റ് ആക്ടർ ഞാനും. വ്യത്യസ്ത വേഷങ്ങൾ ചെയ്യണം, ജീവിതമാർഗമായി അഭിനയം തെരഞ്ഞെടുക്കണം എന്നൊക്കെയുള്ള ചിന്ത അന്നു തന്നെ രൂപപ്പെട്ടിരുന്നു.

  • മെഡിസിൻ പഠനം

സയൻസിനു നല്ല മാർക്ക് എനിക്കുണ്ടായിരുന്നു. നാടകവുമായി നടന്നാൽ പഠനത്തിൽ ഞാൻ ഉഴപ്പുമോ എന്ന പേടിയായിരുന്നു അച്ഛന്. അഭിനയത്തിൽ വിജയിക്കുമോ എന്ന ആശങ്കയും അച്ഛന് ഉണ്ടായിരുന്നു. അന്ന് ഇത്രയും അവസരങ്ങളില്ല. എക്‌സ്‌പോഷറിനുള്ള പ്ലാറ്റ്‌ഫോമുകളും വളരെ കുറവാണ്.
പ്രീഡിഗ്രി കഴിഞ്ഞ് സേലം, വിനായകാ മിഷൻ മെഡിക്കൽ കോളേജിൽ മെഡിസിനു ചേർന്നു. മെഡിസിൻ പഠനം കഴിഞ്ഞ് ചെന്നൈയിൽ രണ്ടര വർഷത്തോളം പ്രാക്ടീസ് ചെയ്തു.

  • ചെന്നൈ ജീവിതം

രാത്രിയിൽ ജോലിയും പകൽ ഓഡിഷനും. അതായിരുന്നു അക്കാലത്തെ ജീവിതം. അതിനിടയിൽ സിനിമാറ്റിക് ഡാൻസ് പ്രാക്ടീസും ഉണ്ടായിരുന്നു. എന്നാൽ, തമിഴ് സിനിമയിൽ, ഇവിടുത്തെപ്പോലെ അഭിനയത്തിനു പ്രാധാന്യമുള്ള കൾച്ചർ അല്ല. പഠിച്ചത് തമിഴ്‌നാട്ടിൽ, ആദ്യമായി ജോലിയിൽ പ്രവേശിച്ചതും അവിടെയാണ്. മാത്രമല്ല, ഞാൻ തമിഴ് നന്നായി സംസാരിക്കും. അതുകൊണ്ടാണ് തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള ശ്രമം നടത്തിയത്.

subscribe

പ്രതീക്ഷയോടെ ഐവി ജുനൈസ്
ഐവി ജുനൈസ് / ബി. ഹൃദയനന്ദ

Categories:
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സിനിമയിലേക്കു ചുവടുവയ്ക്കുകയാണ് ഐവി ജുനൈസ് എന്ന യുവതാരം. പുതുമുഖങ്ങളെ അണിനിരത്തി ബോക്സ് ഓഫിസില്‍ ഹിറ്റ് തീര്‍ത്ത ഡിജോ ജോസ് ആന്‍റണിയുടെ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഐവി ജുനൈസ് ശ്രദ്ധിക്കപ്പെടുന്നത്. ക്വീനിലെ സഖാവ് നൗഷാദിക്ക എന്ന കഥാപാത്രം സിനിമ കഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷകമനസില്‍ നിറഞ്ഞുനിന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത് ഓട്ടര്‍ഷ എന്ന ചിത്രത്തിലെ ഓട്ടോക്കാരന്‍ സിദ്ധാര്‍ത്ഥനും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. 2019-ല്‍ പുതിയ പ്രതീക്ഷകളിലാണ് ഐവി ജുനൈസ്.   * ക്വീന്‍ എന്ന ബാലപാഠം ഉള്‍ട്ടയാണ് റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം. ഓട്ടര്‍ഷയും ക്വീനുമാണ് ഇതിനു മുമ്പു ചെയ്ത ചിത്രം. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ സുജിത് വാസുദേവ് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. അദ്ദേഹത്തില്‍ നിന്നു സിനിമ കണ്ടു പഠിക്കുകയായിരുന്നു. സിനിമയിലെ വലിയ പാഠങ്ങളാണ് ഓട്ടര്‍ഷ എനിക്കു സമ്മാനിച്ചത്. ക്വീനില്‍ അഭിനയിച്ചത് അഭിനയം എന്ന അതിയായ ആഗ്രഹത്താലാണ്. ക്വീനിന്‍റെ സെറ്റില്‍ നിന്ന് ലഭിച്ചത് ബാലപാഠങ്ങളായിരുന്നു. ക്വീനില്‍ ക്യാമറയ്ക്കു മുന്നിലുള്ളവരും പിന്നിലുള്ളവരും പുതുമുഖങ്ങളായിരുന്നു. എഴുത്തുകാരും പ്രൊഡ്യൂസേഴ്സും വരെ നവാഗതര്‍. അവിടെ എല്ലാവരും പഠിതാക്കളായിരുന്നു. എന്നാല്‍ ‘ഓട്ടര്‍ഷ’യില്‍ വളരെ പ്രവര്‍ത്തിപരിയമുള്ളവരുടെ കൂടെയയായിരുന്നു വര്‍ക്ക് ചെയ്തത്. മനസില്‍ നമ്മള്‍ കരുതിവച്ചതെല്ലാം ശരിയല്ലെന്ന പാഠമാണ് ഓട്ടര്‍ഷ സമ്മാനിച്ചത്.   * അനുശ്രീയോടൊപ്പം അനുശ്രീ എന്ന വലിയ താരത്തോടൊപ്പം സീന്‍ പങ്കിടാനായി എന്നത് ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനവും എക്സ്പീരിയന്‍സുമായിരുന്നു. അനുശ്രീ വളരെ ഈസിയായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റ് ആണ്. എനിക്ക് നല്ല സപ്പോര്‍ട്ട് തന്നു. നമ്മള്‍ വളരെ ടഫ് ആണെന്ന് വിചാരിക്കുന്ന സീനുകള്‍ വളരെ കൂളായി അനുശ്രീ കൈകാര്യം ചെയ്യുന്നത് മനഃപ്പാഠമാക്കി പഠിക്കേണ്ടതാണ്. ഡയറക്ടര്‍ സുജിത്തേട്ടന്‍ പറയുമായിരുന്നു സന്ദര്‍ഭം മനസില്‍ കണ്ട് പെരുമാറിയാല്‍ മതിയെന്ന്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ സീനുകള്‍ റിയലിസ്റ്റിക്കാക്കാനാണ് ശ്രമിച്ചത്.   * സിദ്ധാര്‍ഥനെപ്പോലൊരാള്‍ എന്‍റെ നാട്ടിലുണ്ട് ഓട്ടര്‍ഷയിലെ സിദ്ധാര്‍ത്ഥന്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു കഥാപാത്രമാണ്. എന്നെ ആരെങ്കിലുമൊന്ന് പ്രണയിച്ചിരുന്നെങ്കില്‍ എന്ന് ഉള്ളില്‍ അതിയായി ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍. അങ്ങനെ ഒരു കഥാപാത്രം എന്‍റെ നാട്ടിലുണ്ട്, ആ കക്ഷിയെ ആണ് സിദ്ധാര്‍ത്ഥന് വേണ്ടി ഞാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.   * കണ്ണൂര്‍ ഭാഷയും ഡബ്ബിങ്ങും കണ്ണൂര്‍കാരനായ ഞാന്‍ ഡബ്ബിങ്ങിന്‍റെ സമയത്ത് അല്‍പ്പം കഷ്ടപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. ചിത്രത്തിലെ കഥാപാത്രം കണ്ണൂര്‍കാരനാണല്ലോ. കഥ നടക്കുന്നതും കണ്ണൂരുതന്നെ. പഠനവും ജോലിയുമായി ഞാന്‍ ഏറെക്കാലം കോഴിക്കോടും കൊച്ചിയിലുമായിരുന്നു. ചിലപ്പോള്‍ എല്ലാം കൂടിക്കലര്‍ന്ന ഭാഷയാണ് നാവില്‍ വരിക. എന്നാല്‍, കണ്ണൂരെത്തിയാല്‍ കണ്ണൂരുകാരോടു സംസാരിക്കുമ്പോള്‍ കണ്ണൂര്‍ശൈലി കിട്ടുകയും ചെയ്യും. ചിത്രീകരണം നടക്കുമ്പോള്‍ കണ്ണൂരുകാരനായി മാറാനും സന്ദര്‍ഭങ്ങളോട് ഇഴകിച്ചേരാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതേസമയം, ഡബ്ബിങ് വേറൊരു മേഖലയാണ്. ഡബ്ബിങ്ങിന്‍റെ സമയത്ത് ഡയലോഗുകള്‍ കണ്ണൂര്‍ ശൈലിയില്‍ മനഃപ്പാഠമാക്കിയാണ് ചെയ്തത്. ഡബ്ബിങ് സിനിമയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുമ്പ്, ഒരു ഹിന്ദി സീരിയലിന്‍റെ മലയാളം ഡബ്ബിങ്ങിനായി ശ്രമം നടത്തിയിരുന്നു. അതോടെ കട്ടയും പടവും മടക്കിയ ഏരിയ ആണ് ഡബ്ബിങ്. എന്നാല്‍, എന്‍റെ കഥാപാത്രത്തതിന് ഞാന്‍ തന്നെയാണ് ശബ്ദം നല്‍കിയത്. ഒരു തുടക്കാരനെന്ന നിലയില്‍ അതെനിക്ക് വലിയ ആത്മവിശ്വാസം നല്‍കി.   * സിനിമയിലേക്ക് ഓര്‍മ വച്ച കാലം തൊട്ടേ സിനിമ എന്‍റെ മനസിലുണ്ട്. പഠനകാലത്ത് തിയറ്ററില്‍ പോയി ധാരാളം സിനിമകള്‍ കാണുമായിരുന്നു. അങ്ങനെ സിനിമ എന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നുവെന്നു പറയാം. സിനിമയില്‍ എത്തിപ്പെടാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു ചെറിയ വേഷത്തിനായി ധാരാളം അലഞ്ഞു. പലരെയും കണ്ടു. എന്നാല്‍, നെഗറ്റീവ് മറുപടികളാണ് പലരും നല്‍കിയത്. അവസാനം സിനിമാമോഹം ഉപേക്ഷിച്ച് ജോലി ചെയ്ത് ജീവിക്കാം എന്നു തീരുമാനിച്ചു. വീട്ടുകാരെയും വിഷമിപ്പിക്കാന്‍ വയ്യ. എന്നാല്‍, ജോലി ചെയ്യുമ്പോഴും സിനിമ എന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ജോലി ഉപേക്ഷിച്ചു സിനിമക്കായി ശ്രമം തുടങ്ങി. ഇപ്പോള്‍ ചെറിയ ചെറിയ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. സിനിമയില്‍ എത്തുന്നതിനു മുമ്പ് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തു. ക്വീനിലേക്കും ഓട്ടര്‍ഷയിലേക്കുമുള്ള വഴി തെളിഞ്ഞത് ഓഡിഷനിലൂടെയാണ്.   * മുടിയും താടിയും എന്‍റെ മുടിയും താടിയും എല്ലാവരും പ്രത്യേകം എടുത്തുപറയുന്നതാണ്. ക്വീനില്‍ എന്‍റെ മുടിയും താടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തത്ക്കാലം മുടിയും താടിയും വെട്ടേണ്ട എന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഓട്ടര്‍ഷയ്ക്കു വേണ്ടി മുടിയും താടിയും വെട്ടിയൊതുക്കി. ഓഡിഷനു ചെന്നപ്പോള്‍ സുജിത്തേട്ടന് മുടിയും താടിയും പ്രശ്നമായിരുന്നു. കഥാപാത്രത്തിന് ഇതു യോജിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നയെന്തു നോക്കാന്‍ ഓടി അടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ പോയി ഭംഗിയായി മുടിയും താടിയും വെട്ടിയൊതുക്കി. സുജിത്തേട്ടന്‍ ഓകെയും പറഞ്ഞു.