P K Abdulla Koya a gulf success story -പി.കെ. അബ്ദുള്ള കോയ / പി. ടി. ബിനു

പി.കെ. അബ്ദുള്ള കോയയുടെ ജീവിതം വിജയങ്ങളുടെ യാത്രയാണ്. ഗൾഫിൽ വിജയം കൈവരിച്ച മലയാളികളിൽ പ്രമുഖനായ അബ്ദുള്ള കോയ 1978-ലാണ് തൊഴിൽ തേടി യു.എ.യിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം 1981-ലാണ് സ്വന്തമായി ബിസിനസ് ചെയ്യാൻ ആരംഭിക്കുന്നത്. പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ‘ആഡ്പ്രിന്റ്’ എന്ന സ്ഥാപനം തുടങ്ങിയായിരുന്നു ബിസിനസിലേക്കുള്ള വരവ്. തുടർന്ന്, സ്റ്റാമ്പ് നിർമാണ കമ്പനിയായ സൺസ്റ്റാമ്പർ ആരംഭിച്ചു. ഇന്ന് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, യു.കെ., ചൈന, സിങ്കപ്പൂർ, പാപുവ ന്യൂഗ്വിനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. റൂഫിങ് ടൈലുകളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന കോഴിക്കോടുള്ള നാഷണൽ ടൈൽ ഫാക്ടറി, കെട്ടിട നിർമാണാവശ്യങ്ങൾക്കുള്ള കല്ലുകളും ലോഹവും നിർമിക്കുന്ന ബീറ്റാ ഗ്രാനൈറ്റ്സ്, സ്റ്റാമ്പ് നിർമാണത്തിനുള്ള ഫോമും പ്ലാസ്റ്റിക് ഭാഗങ്ങളും നിർമിക്കുന്ന കമ്പനി, ടി.എം.ടി സ്റ്റീൽ നിർമിക്കുന്ന വാളയാർ സ്റ്റീൽസ് എന്നിവയും അബ്ദുള്ള കോയയുടെ ബിസിനസ് സ്ഥാപനങ്ങളാണ്. പ്രവർത്തന മേഖലയിലെ വിജയത്തിന് 2018-ലെ ‘ഗർഷോം’ അന്താരാഷ്ട്ര പുരസ്കാരം അബ്ദുള്ള കോയയ്ക്കു ലഭിച്ചിട്ടുണ്ട്. ജപ്പാനിൽ വച്ചു നടന്ന ചടങ്ങിൽ ‘ലൈഫ്ടൈം’ അച്ചീവ്മെന്റ്’ വിഭാഗത്തിലാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ഷെയ്ഖ് സെയ്ദ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഏഷ്യാനെറ്റ് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് തുടങ്ങിയ പ്രമുഖ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അബ്ദുള്ള കോയ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.
- പ്രവാസം
1978-ലാണ് യു.എ.യിലെത്തുന്നത്. മുംബൈയിൽ നിന്ന് കപ്പലിലാണ് ഗൾഫ് മണ്ണിൽ കാലുകുത്തുന്നത്. അക്കാലത്ത് കപ്പലിലാണ് ആളുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. 1980 ആയപ്പോഴേക്കും കപ്പൽ യാത്രകൾ അവസാനിച്ചിരുന്നു. റാഷിദ് പോർട്ടിലാണ് കപ്പലുകൾ വരിക. റാഷിദ് പോർട്ടൽ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും പോർട്ടാണ്. പോർട്ടിലെത്തിയാൽ അവിടത്തെ ഉദ്യോഗസ്ഥർ വരും. നമ്മുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് വിസ തരും. വളരെ ലളിതമായ നടപടികളായിരുന്നു അന്ന്. യു.എ.ഇയിൽ വളർച്ചയുടെ ആദ്യനാളുകളിലായിരുന്നു അന്ന്. ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലന്വേഷകർ എത്തിയിരുന്നു.
അന്ന് ഇന്നത്തെപ്പോലെ റിക്രൂട്ടിങ് സംവിധാനങ്ങളൊന്നുമില്ല. പലരും ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഗൾഫിലെത്തിയിരുന്നത്. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരായിരുന്നു തൊഴിൽ തേടിയെത്തിയിരുന്നവരിൽ ഭൂരിഭാഗവും. അന്ന് വലിയ കമ്പനികളൊന്നുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന കമ്പനികളിലൊക്ക നല്ല ജോലികൾ ചെയ്തിരുന്നത് അറബികളോ അല്ലെങ്കിൽ അവരുടെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരോ ആയിരുന്നു. ഈജിപ്ത്, സുഡാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സർക്കാർ തലത്തിൽ അല്ലെങ്കിൽ കമ്പനികളിലെ ഓഫിസർ ഗ്രേഡുകളിൽ ജോലി ചെയ്തിരുന്നത്. ഡിഫൻസിൽ പോലും വിദേശികളായിരുന്നു കൂടുതൽ. അക്കാലത്ത് സുഡാനികളായിരുന്നു വിദ്യാഭ്യാസപരമായി ഉയർന്നുനിന്നിരുന്നത്. അതുകൊണ്ട് അവരെല്ലാം ഉയർന്ന ജോലികൾ ചെയ്യുന്നവരായിരുന്നു. - അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ
യു.എ.ഇയുടെ വളർച്ചയുടെ ആദ്യഘട്ടമായിരുന്നു അക്കാലം. ധാരളാം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. മലബാർ മേഖലയിൽ നിന്നുള്ളവരാണ് അക്കാലത്ത് അധികവും ഗൾഫിൽ എത്തിയിരുന്നത്. മലയാളികൾക്ക് ‘മലബാറികൾ’ എന്നും ഗൾഫിൽ വിളിപ്പേരുണ്ടല്ലോ. ആദ്യകാലങ്ങളിൽ എത്തിയിരുന്നവർ വിദ്യാഭ്യാസം കുറഞ്ഞ ആളുകളായിരുന്നതുകൊണ്ട് മികച്ച ജോലിസാധ്യതകളൊന്നും അവർക്കുണ്ടായിരുന്നില്ല. ചെറുകിട ജോലികളാണ് അവർക്ക് കിട്ടിയിരുന്നത്. എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിലേക്കുള്ള മലയാളികളുടെ വൻ കടന്നുവരവുണ്ടാകുന്നത്. കേരളത്തിന്റെ എല്ലാ മേഖലയിൽ നിന്നും ആളുകളെത്തി. വലിയ വിദ്യാഭ്യാസമുള്ളവരും എത്തിത്തുടങ്ങി. ഉയർന്ന തൊഴിൽ സാഹചര്യങ്ങൾ മലയാളിക്കും ഗൽഫിൽ ലഭിച്ചു തുടങ്ങി.
ഞാൻ ഇവിടെ എത്തിയത് ഹോട്ടൽ ജീവനക്കാരനായി എത്തുന്നത്. മുംബൈയിൽ നിന്ന് 14 പേരുടെ സംഘമായായിരുന്നു യു.എ.ഇയിലേക്കുള്ള യാത്ര. കഷ്ടപ്പാടുകളില്ലാത്ത ഒരു ജീവിതം സ്വപ്നം കണ്ടാണ് ഗൾഫിൽ എത്തുന്നത്. ഹോട്ടൽ ജീവനക്കാരനു ശേഷം വിവിധ തൊഴിലുകൾ ചെയ്തു. പിന്നീട് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന് തോന്നി. ചിലരുടെ സഹായത്തോടെ ചെറുകിട ബിസിനസ് ആരംഭിച്ചു.
- ആഡ് പ്രിന്റ്
1981-ലാണ് ആഡ് പ്രിന്റ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ബിസിനസുകാരനാകണം എന്ന മോഹിച്ച് ബിസിനസിലേക്ക് എത്തിയതല്ല. നിലനിൽപ്പിന്റെ പ്രശ്നങ്ങളുടെ ഭാഗമായാണ് ബിസിനസിലേക്കു വരുന്നത്. ഹോട്ടൽ, റെഡിമെയ്ഡ് ഷോപ്പ് എന്നീ ബിസിനസുകളാണ് ആദ്യം തുടങ്ങിയത്. എന്നാൽ, അതൊന്നും ലാഭകരമായിരുന്നില്ല. ഒരിക്കൽ, ലീവിന് നാട്ടിൽ വന്നപ്പോഴാണ് പ്രിന്റിങ് മേഖലയുമായി കൂടുതൽ പരിചയപ്പെടുന്നത്. പ്രിന്റിങ്ങിൽ പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയാണ് സ്ക്രീൻ പ്രിന്റിങ് എന്ന ടെക്നോളജി പരിചയപ്പെടുന്നത്. അറിഞ്ഞപ്പോൾ അതിൽ താത്പര്യം തോന്നി. സ്ക്രീൻ പ്രിന്റിങ് ചെയ്യുന്നത് കണ്ടു പഠിച്ചു.
സ്ക്രീൻ പ്രിന്റിങ് യു.എ.ഇയിൽ തുടങ്ങാൻ ആഗ്രഹിച്ചു. അന്ന് ഇക്കാലത്തെപ്പോലെ കംപ്യൂട്ടർ ഡിസൈനിങ് സംവിധാനങ്ങളൊന്നുമില്ല. എല്ലാം മാനുവലായാണ് ചെയ്യുന്നത്. സ്ക്രീൻ പ്രിന്റിങ് കമ്പനി എനിക്ക് കൂടുതൽ ബിസിനസ് അടുപ്പം നേടിത്തന്നു.

ബ്രിട്ടനിൽ ഒരു മലയാളിപ്പെൺപ്പെരുമ -പി.കെ.ബി

വിശാലമായ ലണ്ടൻ നഗരത്തിന്റെ ഓരം ചേർന്ന് ഒരു ഉദ്യാനം പോലെ മനോഹരമായ ആഷ് ടെഡ് എന്ന സമ്പന്നരുടെ ചെറുഗ്രാമം. അവിടെ അൽപ്പം ഉള്ളിലേക്കൊതുങ്ങി വസന്തം നിറഞ്ഞുനിൽക്കുന്ന പാതയോരത്ത് വിശ്രമം കൊള്ളുന്ന ഒരു ചുവന്ന വിക്ടോറിയൻ സൗധം. വിശാലമായ പച്ചപ്പുൽ തകിടികൾക്കും പൂന്തോട്ടത്തിനു നടുവിൽ തലയുയർത്തി നിൽക്കുന്ന മുപ്പതോളം മുറികളുള്ള ‘റെഡ് ഹൗസ്’. രോഗ പീഡിതരും ശയ്യാവലംബികളുമായ പ്രായാധിക്യരുടെ സ്വർഗതുല്യഭവനം. അതിലെ ഓഫിസ് മുറികളിലെ തിരക്കുകൾക്കിടയിലിരുന്ന് ജനറൽ മാനേജർ വൽ മാത്യു എന്ന അനു മാത്യുവിനു പറയാനുള്ളത് അനിതര സാധാരണമായ അതിജീവനത്തിന്റെയും ശ്ലാഖനീയമായ തൊഴിൽ വിജയത്തിന്റെയും ചരിത്രം. ചങ്ങനാശേരി തൃക്കൊടിത്താനം ഗ്രാമത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാല ജീവിതത്തിൽ നിന്നു തുടങ്ങി ബ്രിട്ടനിലെ കെയർ മാനേജ്മെന്റ് രംഗത്തെ ഉന്നതനേട്ടങ്ങൾ കൈവരിച്ചതിലേക്കുള്ള പ്രചോദനാത്മകവും ഉജ്വലവുമായ ജീവിതകഥ.
ബ്രിട്ടീഷ് സർക്കാരിന്റെ കെയർ ക്വാളിറ്റി കമ്മിഷൻ (CQC) വിപുലവും കർക്കശവുമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഈ വർഷം നൽകിയ ഏറ്റവും കഴിവുള്ള മാനേജ്മെന്റ് എന്ന ഖ്യാതി റെഡ് ഹൗസിനു നേടിക്കൊടുത്തതിന്റെ സന്തോഷത്തിലാണ് അനു. മാത്രമല്ല, CQC യുടെ ഏറ്റവും ഉയർന്ന ഔട്ട്സ്റ്റാൻഡിങ് റേറ്റിങ് റെഡ് ഹൗസിന്റെ പ്രവർത്തനത്തിന് നേടിക്കൊടുക്കാനായതിന്റെ മൊത്തം ക്രെഡിറ്റും അനുവിനു തന്നെ. യുകെയിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടായിരത്തോളം വരുന്ന കെയർ ഹോമുകളിൽ വിരലിലെണ്ണാവുന്നവയ്ക്കു മാത്രം ലഭിക്കുന്ന അത്യപൂർവ റേറ്റിങ് ആണിത്. കഴിഞ്ഞ ഏഴു വർഷമായി റെഡ് ഹൗസിന്റെ ജനറൽ മാനേജരും ഗ്രൂപ്പ് കോംപ്ലയൻസ് ഹെഡുമായ അനുവിനെ സംബന്ധിച്ചിടത്തോളം ഇതു തന്റെ കരിയറിലെയും ജീവിതത്തിലെയും അവിസ്മരണീയ ഘട്ടം. റെഡ് ഹൗസ് എന്ന കെയർ ഹോമിനെയും അതുൾപ്പെടുന്ന ഗോൾഡൻ ഇയേഴ്സ് എന്ന കെയർ ഗ്രൂപ്പിനെയും സംബന്ധിച്ചിടത്തോളം ഇതു സുദൃഢവും ശോഭനകരവുമായ ഭാവിയിലേക്കുള്ള ജാലകം.
അനു മാത്യുവിന് കരിയറിലെ ശ്രദ്ധേയമായ ആദ്യ നേട്ടമല്ല. ബ്രിട്ടനിലെ തന്നെ മാഞ്ചസ്റ്ററിലെ ഒരു നഴ്സിങ് ഹോമിൽ പത്തു വർഷങ്ങൾക്കു മുമ്പ് മാനേജരായിരിക്കുമ്പോൾ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ (28 വയസ്) കെയർ ഹോം മാനേജരായിരുന്നു അനു. മാഞ്ചസ്റ്റർ ഏരിയായിലെ ആദ്യത്തെ ഗോൾഡ് സ്റ്റാന്റേർഡ്സ് ഫ്രെയിം വർക്ക് (GSF) അവാർഡ് തന്റെ സ്ഥാപനത്തിന് നേടിക്കൊടുത്തതും അനുവിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു. ഒരു രജിസ്റ്റേർഡ് മാനേജർ എന്നതിലുപരി ഒരു അംഗീകൃത കെയർ മാനേജ്മെന്റ് പരിശീലക എന്ന നിലയിലും കുറഞ്ഞ കാലം കൊണ്ടുതന്നെ പേരെടുത്തു.

ഷാഹിധനി പെണ്ണരങ്ങിലെ കുങ്കുമപ്പൊട്ട്സഫറുള്ള പാലപ്പെട്ടി


ആലത്തൂരിലെ അറബിയും അറേബ്യയിലെ ആലത്തൂരുകാരനും നൗഷാദ് ആലത്തൂർ / പി.ടി. ബിനു


പുറപ്പെട്ടുപോയവന്റെ ജീവിതംമനോഹരൻ വി. പേരകം


പത്തരമാറ്റ് ഫൈസൽ ആദിൽ സാദിഖ്


സാർത്ഥകമീ ജീവിതം എം.കെ. സജീവൻ / സഫറുള്ള പാലപ്പെട്ടി


റോൺസിന്റെ അയേൺമാൻ ജോസഫ് ജോൺ / ബിനു കുര്യൻ


അറബിക്കഥയിലെ നായകന് ബോസ്ക / ജാക്കി റഹ്മാന്, ദുബായ്

