മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും ആനന്ദത്തിലും ആഘോഷത്തിലും ബിച്ചു തിരുമലയുടെ പാട്ടുകളുണ്ട്. മറക്കാനാകാത്ത, മനസിനോടു ചേർത്തുവയ്ക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമലയുടെ എഴുത്തുജീവിതം

ആരുമായും അടുത്ത സൗഹൃദങ്ങൾ ഇല്ല. സാധാരണ മനുഷ്യനായി ജീവിതം നയിക്കുന്നു. അങ്ങോട്ട് ആവശ്യമില്ലാതെ കടന്നു ചെല്ലാറില്ല. പാട്ടെഴുത്തിന്റെ സൗകര്യാർത്ഥം മദ്രാസിലേക്ക് ജീവിതം പറിച്ചു നടാതിരുന്നതും അതുകൊണ്ടാണ്

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി… എന്ന ഗാനം ശൈശവത്തിൽ തന്നെ മരിച്ചുപോയ എന്റെ അനിയന്റെ ഓർമയിൽ എഴുതിയതാണ്.

ഏതെങ്കിലും സംഗീത സംവിധായകക്കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിഞ്ഞില്ല എന്ന നഷ്ടബോധമില്ല. അങ്ങനെ തോന്നാൻ അവസരം ഉണ്ടായിട്ടില്ല

തേനും വയമ്പും മലയാളിമനസിൽ തൂവി ഒറ്റക്കമ്പി നാദം മാത്രം മൂളുന്ന വീണാഗാനവുമായി ആനയും അമ്പാരിയുമില്ലാതെ ആറാട്ടു നടത്തി മാനവ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ബിച്ചു തിരുമലയ്ക്ക് തന്റെ ജീവനും ജീവിതവുമായ പാട്ടുകളോടെന്നും പ്രണയമാണ്. ജീവിതാനുഭവങ്ങളെ തൊട്ടുണുർത്താൻ പാകത്തിലുള്ള നിരവധി ചലച്ചിത്ര ഗാനസന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം പ്രഗത്ഭരായ സംഗീത സംവിധായകരുടെയും ഗായകരുടെയും കൂട്ടായ്മയിലൂടെ നിത്യയൗവനം നേടിയവയുമാണ്. ബിച്ചു തിരുമല ഞാൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖം.

  • കാലത്തിനനുസരിച്ച് പാട്ടെഴുത്ത്

കാലഘട്ടത്തിന് അനുസരിച്ചാണ് പാട്ടെഴുത്ത്. കാലം മാറിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം നമ്മുടെ ചിന്തയും ശീലങ്ങളും മാറിക്കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം കൗമാര പ്രായത്തിലുള്ള കുട്ടികൾ തയാറാക്കുന്ന ആൽബത്തിനു വേണ്ടി പ്രണയഗാനം എഴുതിക്കൊടുത്തിരുന്നു. കാണാമറയത്ത് എന്ന ചിത്രത്തിൽ ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…’ എന്ന ഗാനം ആ കാലഘട്ടത്തിലെ പാട്ടുകളുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ‘യോദ്ധ’യിലെ പാട്ടുകൾ മറ്റൊരുദാഹരണമാണ്. ‘നിറം’ എന്ന ചിത്രത്തിലെ പാട്ടുകൾ പുതുതലമുറയുടെ ഹരമായിരുന്നു. ആവശ്യക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ചെഴുതാൻ യാതൊരു മടിയുമില്ല. സമീപിക്കുന്നവരെ നിരാശരാക്കാതെ പാട്ടുകളെഴുതുന്നതിൽ ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങളെ ഉൾക്കൊള്ളാനും പരമാവധി ശ്രമിക്കാറുണ്ട്.

  • ഇഷ്ടഗാനങ്ങളും സുഹൃത്തുക്കളും

അനുഭവങ്ങൾ ധാരാളമുണ്ട്. അടുത്തകാലത്ത് അത്ഭുതവും സന്തോഷവും ഒരുമിച്ചുണ്ടായതു വിവിധ സ്ഥലങ്ങളിലുള്ള സംഗീതക്കൂട്ടായ്മകളിൽ നിന്നു എന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ വീട്ടിൽ വന്നതും അവരുടെ ഇഷ്ടഗാനങ്ങളെക്കുറിച്ചറിയാൻ താത്പര്യപ്പെടുകയും ചെയ്തതാണ്. പാടാൻ ഇഷ്ടമുള്ളവർ പാടി, ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു. ജീവിതത്തിലെ പിരിമുറുക്കങ്ങൾ സംഗീതത്തിലൂടെ കുറയ്ക്കാൻ കഴിയുന്നതിന്റെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.

  • സിനിമയും സുഹൃത്തുക്കളും
subscribe