• തമിഴിയിൽ നായകനായി അരങ്ങേറ്റം

നായകനായി തുടക്കം തമിഴിൽ ആണെങ്കിലും ആറു വർഷം മുമ്പ് മലയാളത്തിൽ ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതായിരുന്നു സിനിമയിലേക്കുള്ള എന്റെ കാൽവയ്പ്പ്. ചെറുപ്പം മുതലേ തമിഴ് സിനിമയോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു. 2019 സെപ്റ്റംബർ REEL എന്ന തമിഴ് സിനിമയിലൂടെ എനിക്ക് തമിഴ് ഫിലിം ഇൻഡുസ്ട്രിയിൽ എത്തിപ്പെടാൻ കഴിഞ്ഞു. ലിംഗുസാമി എന്ന പ്രശസ്ത സംവിധായകന്റെ കൂടെ വർക്ക് ചെയ്ത മുനുസാമി ആയിരുന്നു REEL ന്റെ സംവിധായകൻ. കോയമ്പത്തൂരിൽ ‘Kovai stars ‘ ഷാഹുലിന്റെ നേതൃത്വത്തിൽ നടന്ന ഓഡിഷനിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ഈ പ്രോജക്ടിന്റെ ഭാഗമാകുന്നത്. മലയാള സിനിമയിലെ ജനപ്രിയനായകൻ ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെയാണ് കഥയും തിരക്കഥയും. വിജയ് ടിവി ഫെയിം ശരത്തിന്റെ കൂടെയുള്ള അഭിനയ മുഹൂർത്തങ്ങൾ അവസ്മരണീയമായിരുന്നു. നായിക മലയാളിയായ അവന്തിക ആയിരുന്നു. എന്റെ തമിഴിലെ അരങ്ങേറ്റം ഉദയ്‌രാജ് എന്ന പേരിലായിരുന്നു.
REEL എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ എനിക്കും പ്രേക്ഷപ്രീതി കിട്ടിയെന്നത് നടനെന്ന നിലയിൽ തുടരാനുള്ള ആത്മവിശ്വാസവും ലഭിച്ചു.

  • വീണ്ടും തമിഴിൽ

രണ്ടാമത്തെ തമിഴ് ചിത്രം ‘ അഗ്‌നിനക്ഷത്രം ‘ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ജനുവരി അവസാനം ചിത്രീകരണം പൂർത്തിയാകും. ശരൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ വിവേക് , വിദ്ധാർത്ഥ്, ഉദയ, സ്മൃതി വെങ്കിട്, ശ്രീപല്ലവി, രതിക എന്നിവരും അഭിനയിക്കുന്നു. വേദമൂർത്തി എന്ന പേരിൽ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയി ഒരു പ്രധാന വേഷം ഞാൻ കൈകാര്യം ചെയ്യുന്നു. വ്യത്യസ്തമായ കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമ മികച്ച ത്രില്ലർ ആയിരിക്കും.

  • ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ

സത്യം ഓഡിയോസ്, മില്ലേനിയം ഓഡിയോസ് എന്നീ മ്യൂസിക് കമ്പനികളുടെ നിരവധി വീഡിയോ ആൽബങ്ങളിൽ അഭിനിയിക്കാൻ കഴിഞ്ഞു. 2006 മുതലുള്ള കാലഘട്ടങ്ങളിലാണ് വീഡിയോ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചത്. അതെല്ലാം നടനെന്ന നിലയിൽ എന്നെ വാർത്തെടുക്കാൻ സഹായിച്ചു. ‘നാം പാതി ദൈവം പാതി ‘എന്ന ഷോർട് ഫിലിം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൗബോയ് എന്ന സിനിമയിൽ എനിക്ക് അവസരം ലഭിക്കാനുള്ള വാതിൽ തുറന്നത് ഇത്തരം ആർബങ്ങളിലെ പരിചയമാണ്. പി. ബാലചന്ദ്രകുമാർ കൗബോയ് സിനിമയുടെ സംവിധായകൻ. ആസിഫ് അലി കേന്ദ്ര കഥാപാത്രമായ സിനിമയിൽ ബാല, മൈഥിലി എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ അടുത്ത ചിത്രമായ പിക്ക്‌പോക്കറ്റിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

  • പഠനകാലവും കലാപ്രവർത്തനങ്ങളും

സ്‌കൂൾ-കോളേജ് തലങ്ങളിൽ മിമിക്രി, മോണോആക്ട്, ഡ്രാമ തുടങ്ങിയവയിൽ സജീവമായി പങ്കെടുത്തിരുന്നു. കവിതകളും എഴുതുമായിരുന്നു. നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ‘പ്രണയം പറഞ്ഞ കഥകൾ ‘എന്നൊരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നു പൊതുമരാമത്തു മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്, കൊച്ചി മേയറായിരുന്ന ടോണി ചമ്മണി എന്നിവരാണ് കവിതസമാഹാരം പ്രകാശനം ചെയ്തത്. നിരവധി ആൽബം, ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. യൂറോപ്പിൽ ഷൂട്ട് ചെയ്ത ഡ്രീം, നിന്നോർമയിൽ എന്നീ ആൽബങ്ങൾ ജനശ്രദ്ധ ആകർച്ചിവയാണ്. കൂടാതെ, നടൻ ജയസൂര്യ ആലപിച്ച ഓർമത്താളുകൾ എന്ന ആൽബവും ശ്രദ്ധിക്കപ്പെട്ടു. പൂവുതേടും പൂങ്കാറ്റ്, തൊട്ടാവാടിപെണ്ണ് തുടങ്ങിയ നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൂർണമായും യൂറോപ്പിൽ ഷൂട്ട് ചെയ്ത ‘ ഷാഡോ ഓഫ് ട്രൂത് ‘ എന്ന ഷോർട് ഫിലിം എടുത്തുപറയേണ്ടതാണ്. 45 മിനിറ്റ് ദൈർഘ്യമുള്ള ഷോർട് ഫിലിം വളരെ വിജയകരമായി ഷൂട്ട് ചെയ്യാൻ സാധിച്ചു. ബിജോയ് കണ്ണൂർ എന്ന പേരിലാണ് ഇതെല്ലാം ഇറക്കിയിട്ടുള്ളത്.

subscribe