jalashaya_yatra

കടല്‍ വേണം , കാലമെന്നും ; വിഷം തീണ്ടാതെ…

പ്രതിവര്‍ഷം മനുഷ്യന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഒന്നിനുമേല്‍ ഒന്നായി അടുക്കി വെച്ചാല്‍  ചന്ദ്രനില്‍ തൊടുവോളം  നമുക്ക് 150 ഗോപുരങ്ങള്‍,നിര്‍മിക്കാം. നിസ്സാരമല്ല, പ്ലാസ്റ്റിക് മാലിന്യപ്രശ്നം. ഒരു വര്‍ഷം , 6.3 ബില്യണ്‍ പ്ലാസ്റ്റിക വേസ്റ്റാണ് ലോകത്ത് ഉണ്ടാകുന്നത്. ഇവയെല്ലാം ഒടുവില്‍ വന്നെത്തുന്നതാകട്ടെ കടലിലും. ലോകത്തെ ഏറ്റവും മലിനമായ കടലുകളില്‍ മുംബൈ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയ്ക്കൊപ്പം നമ്മുടെ കൊച്ചു കേരളവും ഇടം പിടിച്ചിരിക്കുന്നതായി പുതിയ പഠനങ്ങള്‍. കടല്‍ ജീവികളെയും മത്സ്യസമ്പത്തിനെയും ഇതിന്‍റെ ദൂഷ്യഫലങ്ങള്‍ ഗുരുതരമായി ബാധിച്ചു. ഈ പശ്ചാത്തലത്തില്‍, സാമൂഹ്യ അവബോധവും ജനജാഗ്രതയും സൃഷ്ടിക്കാന്‍ ഞാന്‍ മലയാളി ഇന്‍റര്‍ നാഷണല്‍ മാഗസിന്‍റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി ബീച്ച് മുതല്‍ ശംഖുമുഖം വരെ 190 കിലോമീറ്റര്‍ തീരകടലിലൂടെ ഒറ്റയ്ക്ക് നീന്തി അര്‍ജ്ജുന്‍ സന്തോഷ് എന്ന 16 വയസ്സുകാരന്‍ ചരിത്രം കുറിക്കുന്നു.
waterkadu
arjun
അര്‍ജ്ജുന്‍ സന്തോഷ് ചേര്‍ത്തല പെരുമ്പളം സ്വദേശിയും നീന്തല്‍ പരിശീലകനുമായ സന്തോഷിന്‍റെയും ബീനയുടെയും മകന്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. ജലസംരക്ഷണം, മാലിന്യമുക്ത ജലാശയങ്ങള്‍ എന്നീ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍, ഈ കുരുന്നുപ്രായത്തിനിട യില്‍ അര്‍ജ്ജുന്‍ നീന്തി കയറിയത് സമാനതകള്‍ ഇല്ലാത്ത ദൂരങ്ങള്‍. ഇതേ മാര്‍ഗ്ഗത്തില്‍ ജനശ്രദ്ധ നേടിയ പിതാവ് സന്തോഷ് തന്നെയാണ് അര്‍ജ്ജുന്‍റെ പരിശീലകനും മാര്‍ഗ്ഗ ദര്‍ശിയും. നേട്ടങ്ങള്‍  1) പെരുമ്പളം പാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ തന്‍റെ സ്കൂളിലേക്കുള്ള ദൂരം കായലിലൂടെ നീന്തി 10 ദിവസം കൊണ്ട് അധികാരികളുടെ കണ്ണ് തുറപ്പിച്ച, ജനങ്ങളുടെയും – ബി.ബി.സി ഉള്‍പ്പടെ മാധ്യമ ശ്രദ്ധയും നേടിയ നീന്തല്‍ പ്രകടനം. 2) ജലമാലിന്യത്തിന് എതിരേ ബോധവല്‍ക്കരണത്തിനായി പെരുമ്പളത്ത് നിന്ന് എറണാകുളം മറൈന്‍ ഡ്രൈവ് വരെ തുടര്‍ച്ചയായി 20 കിലോമീറ്റര്‍ നീന്തല്‍. 3) 5 -ാം ക്ലാസ് മുതല്‍ വേമ്പനാട്ട് കായലില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ നീന്തല്‍ പ്രകടനങ്ങള്‍.  ഞാന്‍ മലയാളി ഇന്‍റര്‍ നാഷണല്‍ മാഗസിന്‍ ലോകമെങ്ങും പടര്‍ന്നുകിടക്കുന്ന മലയാളികളുടെ മനസറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കാഴ്ച്ചയും അവിസ്മരണീയമായ വായനാ അനുഭവവും പകര്‍ന്നു നല്‍കി ദ്രുതഗതിയില്‍ വളരുന്ന ഇന്‍റര്‍നാഷണല്‍ മാഗസിന്‍. കൊച്ചിയിലെ എഡിറ്റോറിയല്‍ ഓഫീസ് കൂടാതെ ദുബായ്, ബഹറിന്‍, ദോഹ, മസ്ക്കറ്റ്, സിംഗപ്പൂര്‍, ലണ്ടന്‍, യു.എസ്.എ, സിഡ്നി, ടോറന്‍റോ എന്നിവിടങ്ങളില്‍ സാന്നിധ്യവും പ്രാതിനിധ്യവും.   ഞാന്‍ മലയാളി സാഗര രക്ഷാസന്ദേശ യാത്ര ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മാതൃദേശത്തിന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ മാറ്റൊട്ടും ചോര്‍ന്ന് പോകാതെ പകര്‍ന്ന് നല്‍കുന്ന ഞാന്‍ മലയാളി ഇന്‍റര്‍നാഷണല്‍ മാഗസിന്‍, അര്‍ജ്ജുന്‍ എന്ന കൗമാരക്കാരന്‍റെ വലിയ സന്ദേശത്തിന് കരുത്ത് പകരാന്‍ കൈകോര്‍ക്കുന്ന സാഹസിക ജലയാത്ര പ്രകടനമാണ് സാഗര രക്ഷാ സന്ദേശയാത്ര. 2019 മെയ് 3 ന് എറണാകുളം ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ പര്യവസാനിക്കുന്ന ഈ നീന്തല്‍ പ്രകടനം, തീരത്ത് നിന്ന് അരകിലോമീറ്റര്‍ വിട്ട് പ്രതിദിനം 15 കിലോമീറ്റര്‍ എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഫോര്‍ട്ട്കൊച്ചിക്കും-ശംഖുമുഖത്തിനുമിടയില്‍ കണ്ണമാലി, അഴീക്കല്‍, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, വലിയഴീക്കല്‍,വെള്ളനാതുരുത്ത്, കൊല്ലം, പരവൂര്‍, അഞ്ചുതെങ്ങ്, കഠിനംകുളം എന്നിങ്ങനെ ദക്ഷിണ കേരളതീരത്തെ പതിനൊന്ന് സുപ്രധാന കേന്ദ്രങ്ങളില്‍ ഓരോ ദിവസവും നീന്തിക്കയറും. അതാത് പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ കേന്ദ്രങ്ങളില്‍ സാമൂഹ്യ-സാംസ്ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍ അര്‍ജ്ജുനെ വരവേല്‍ക്കും. കടല്‍ മലിനീകരണ വിരുദ്ധ പ്രതിജ്ഞയും- സന്ദേശവും പ്രഖ്യാപിച്ച് തീരം ശുചീകരിച്ച്- അന്ന് വിശ്രമിച്ച് അടുത്ത ദിവസം പുലര്‍ച്ചേ വീണ്ടും കടലിലേക്ക്. പ്രചാരണം
 • കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള 4 ജില്ലകളിലേയും നഗര- തീര-പട്ടണ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന പ്രചരണം.
 • കൊച്ചി ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ദേശീയ പാതയിലും, നഗരത്തിലും ഉള്‍പ്പെടെ 25 ഹോര്‍ഡിങ്ങുകള്‍.
 • സ്വീകരണം ഒരുക്കുന്ന 11 തീരപ്രദേശങ്ങളിലും സ്റ്റേജുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍
 • 11 തീരപ്രദേശങ്ങളിലും അതുള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലും വാഹനത്തിലുള്ള റോഡ് ഷോ, നോട്ടീസ് വിതരണം.
 • സിനിമ – സാംസ്കാരിക -രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആശംസ ഉള്‍ക്കൊള്ളിച്ച ആഡിയോ അനൗണ്‍സ്മെന്‍റ്.
 • പത്രസമ്മേളനങ്ങള്‍, സോഷ്യല്‍ മീഡിയ-ആള്‍ മീഡിയാ കവറേജ്
 • ഞാന്‍ മലയാളി മാഗസിന്‍ നല്‍കുന്ന ആഗോള പ്രചാരണം- വേള്‍ഡ് മലയാളിഫെഡറേഷന്‍റെ പിന്തുണ
 • ടീ ഷര്‍ട്ട്, ക്യാപ്, വെഹിക്കിള്‍ ബ്രാന്‍റിംഗ്, ബോട്ട് ബ്രാന്‍റിംഗ്
 • പ്രൊഫഷണല്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ കോര്‍ഡിനേഷന്‍
 • തീരദേശങ്ങളിലെ ആത്മീയ സംഘടനകള്‍, ചാരിറ്റി പ്രവര്‍ത്തകര്‍, വായനശാലകള്‍, സ്കൂള്‍, കോളേജ് എന്നിവരുടെ സഹകരണം
 • ലോക്കല്‍ കേബിള്‍ ടി.വി, ലോക്കല്‍ തീയേറ്റര്‍  എന്നിവ വഴിയുള്ള പ്രചരണം.
 • ക്ലബ്ബ് എഫ്.എം. 94.3 ആലപ്പുഴ സ്റ്റേഷന്‍ വഴിയുള്ള മാര്‍ക്കറ്റിംഗ്